ഇന്നത്തെ പഠനം | |
അവതരണം | BMA കരീം പെരിന്തൽമണ്ണ |
വിഷയം | റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ |
ലക്കം | 67 |
ദേശീയോദ്‌ഗ്രഥനം 1982
ദേശീയോദ്‌ഗ്രഥനം പ്രതിപാദ്യവിഷയമായി 1982 ൽ ഇന്ത്യ ഇറക്കിയ നാണയങ്ങളെക്കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.
ഒരു മഹത് വ്യക്തിയേയോ, സ്ഥലത്തെയോ, സംഭവത്തെയോ, ആദരിക്കുന്നതിനോ, സ്മരിക്കുന്നതിനോ ആണ് സാധാരണയായി സ്മരണിക നാണയങ്ങൾ പുറത്തിറക്കുന്നത്. എന്നാൽ, ഈ നാണയം ഭാരതീയരിൽ ഐക്യത്തിന്റെ സന്ദേശം എത്തിക്കുകന്നതിന് വേണ്ടിയാണ് പുറത്തിറക്കിയത്. ജാതി, മതം, ഭാഷ, സംസ്ഥാനം, പ്രദേശം, ലിംഗം, വിദ്യാഭ്യാസ നിലവാരം മുതലായ എന്തായാലും എല്ലാവരും ഈ രാജ്യത്തെ പൗരൻമാർ എന്ന നിലയിൽ ഒന്നാണ് എന്ന സന്ദേശമാണ് ഈ നാണയത്തിലൂടെ നൽകുന്നത്.
ദേശീയോദ്ഗ്രഥനം പ്രതിപാദ്യ വിഷയമായി ഇറക്കിയ ഈ നാണയങ്ങളിലെ രണ്ട് രൂപ നാണയം അതേ മാതൃകയിൽ, 1990 ൽ Definitive coin ആയി വീണ്ടും ഇറക്കുകയുണ്ടയി. ഈ നാണയങ്ങൾ ആകൃതിയിലും വലിപ്പത്തിലും 1975-82 കാലഘട്ടങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു രൂപ നാണയത്തോട് സാദൃശ്യം ഉണ്ടായിരുന്നതിനാൽ ചില ഇടപാടുകാർ അത് മാറി ഉപയോഗിക്കുകയും അവർക്ക് നഷ്ടം സംഭവിക്കുകയും ചെയ്തു. ഇത് കണക്കിലെടുത്ത്, 1991 ഇൽ ഈ നാണയം ഇറക്കിയില്ല.
പിന്നീട്, 1992 ൽ, അതിന്റെ ആകൃതിയിലും വലുപ്പത്തിലും ചില മാറ്റങ്ങൾ വരുത്തി വീണ്ടും ഇറക്കാൻ തുടങ്ങി. 2004 വരെ ഇത് തുടർന്നു. ലോഹങ്ങളുടെ വിലയ്ക്കൂടുതൽ കാരണം 2004 ഇൽ ഇവ ഇറക്കുന്നത് നിർത്തുകയും ചെയ്തു.
No comments:
Post a Comment