ഇന്നത്തെ പഠനം | |
അവതരണം | ജോൺ MT, ചേർത്തല |
വിഷയം | കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ |
ലക്കം | 103 |
നെതർലന്റ്സ്
വളരെ ചെറിയ ഒരു രാഷ്ട്രമാണ് നെതർലന്റ്. വിസ്തൃതി 41526 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രംകായലുകളുടെയും കാറ്റാടിയന്ത്രങ്ങളുടെയും ടുലിപ്പ് പുഷ്പ്പങ്ങളുടെയും ഓറഞ്ച് കളറിന്റെയും ചാരുത തുടിച്ചു നില്‍ക്കുന്ന നാട്. പൈതൃകത്തിന്റെയും ആധുനികതയുടെയും സമന്വയമാണ് നെതര്‍ലാന്റ്.നെതർലന്റ്സ് നെ പലപ്പോഴും ഹോളണ്ട് എന്ന് വിളിക്കപ്പെടാറുണ്ട്. വാസ്തവത്തിൽ ഇവിടുത്തെ 12 പ്രവിശ്യകളിൽ രണ്ടെണ്ണം മാത്രമാണ് വടക്കൻ ഹോളണ്ടും തെക്കൻ ഹോളണ്ടും.ഹോളണ്ട് നെതർലണ്ടിലെ ഒരു പ്രത്യേക ഭൂവിഭാഗം ആണ്. ചിലർ നെതർലണ്ടിനെ മൊത്തമായി സൂചിപ്പിക്കാൻ ഹോളണ്ട് എന്ന് ഉപയോഗിക്കാറുണ്ട് എന്നാൽ മറ്റ് പ്രവിശ്യകളിൽ ഉള്ള ഡച്ച്കാർക്ക് ഈ വിശേഷണത്തോട് ഇഷ്ടക്കേടുണ്ട്. ഈ രാജ്യത്തെ ജനങ്ങളെയും ഭാഷയെയും സൂചിപ്പിക്കാൻ ഡച്ച് എന്ന പദം ഉപയോഗിക്കുന്നു.
സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്ന പ്രദേശമായതിനാല്‍ പുല്‍മേടുകള്‍ ധാരാളമുണ്ട്. അത്യുല്പാദനശേഷിയുള്ള വിവിധയിനം പശുക്കളുടെ നാടാണ് ഹോളണ്ട്. പാലുല്പന്നങ്ങളും കര്‍ഷികഉല്പന്നങ്ങളും പുഷ്പങ്ങളും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഇവിടെ നിന്നും കയറ്റുമതി ചെയ്യപ്പെടുന്നു.ലോകപ്രശസ്തരായ പെയിന്റര്‍മാരുടെയും പെയിന്റിങ്ങുകളുടെയും നാടുകുടിയാണ് ഹോളണ്ട്. ഗോതമ്പിന്റെ നിറവും സ്വര്‍ണ്ണ തലമുടികളുമുളളവരാണ് ഡച്ചുകാര്‍.തടികൊണ്ടുള്ള പ്രത്യേകതരം ചെരുപ്പുകളുടെയും ഷൂസുകളുടെയും നിര്‍മ്മാണത്തില്‍ പ്രശസ്തമാണ് ഹോളണ്ട്. വൂഡന്‍ ക്ലോഗ് എന്നാണ് ഇത്തരം ചെരിപ്പുകള്‍ അറിയപ്പെടുന്നത്ഡച്ചുകാരുടെ ആ സഥാന വാഹനം സൈക്കിള്‍ ആണെന്ന് പറയാം. ഒരു കുടുംബത്തിന് ശരാശരി രണ്ട് സൈക്കിള്‍ എന്നാണ് കണക്ക്.ഔദ്യോഗിക ഭാഷ ഡച്ച് ആണെങ്കിലും , ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ ഭാഷകളും സംസാരിക്കുന്നവരെ കാണാം. യുറോപ്യൻ യൂണിയൻ, നാറ്റോ, ഒ.ഇ.സി.ഡി എന്നീ സംഘടനകളുടെ ആരംഭം മുതൽ നെതർലന്റ്സ് അവയിൽ അംഗമാണ്.ഇവിടെത്തെ നാണയം യൂറോ ആണ്.
No comments:
Post a Comment