ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 47 |
അന്താരാഷ്ട്ര യുവജന വര്‍ഷം - 1985
1985ാം ആണ്ടിനെ "ഇന്റർനാഷണൽ യൂത്ത് ഇയർ" ആയി ആഘോഷിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ച് നടപ്പിലാക്കുകയുണ്ടായി.
യുവാക്കളുടെ പ്രശ്നങ്ങളും അവരെ സംബന്ധിച്ച ആശങ്കകളുമാണ് അതിന് പ്രമേയമായത്. (2010 - 11 ലെ "ഇന്റർനാഷണൽ ഇയർ ഓഫ് ദി യൂത്ത്" ഇതിൽ നിന്ന് വിഭിന്നമാണ്).
സ്മാരക നാണയങ്ങൾ (47) - അന്താരാഷ്ട്ര യുവജന വര്‍ഷം - 1985
1985 ജനുവരി 1ാം തിയതി ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ വിജ്ഞാപനം ഒപ്പു വയ്ക്കുകയും അതിനെ അടിസ്ഥാനമാക്കി ലോകമെമ്പാടും പല പരിപാടികളും നടത്തുകയും ചെയ്തു. "ഒത്തൊരുമ, വികസനം, സമാധാനം" എന്നതിനെ 1985 ന്റെ മുദ്രാവാക്യമായി സ്വീകരിച്ചു കൊണ്ട് അന്താരാഷ്ട്ര യുവജന സമ്മേളനങ്ങളും "വേൾഡ് കോൺഗ്രസ് ഓൺ യൂത്ത്" എന്ന് ഒരു ഫ്ലാഗ്ഷിപ് പരിപാടിയും ഐക്യരാഷ്ട്രസഭ നടത്തുകയുണ്ടായി. ഈ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഭാരതം നാണയങ്ങൾ പുറത്തിറക്കി.
നാണയ വിവരണം
ഒത്തൊരുമയെ സൂചിപ്പിക്കാൻ മൂന്നു ശിരസ്സുകളും, വികസനത്തിന്റെ അടയാളമായി ഇല ചൂടിയ സസ്യശാഖയും സമാധാനത്തിന്റെ പ്രതീകമായി പ്രാവും ചിത്രീകരിച്ച "തീം ഡിസൈൻ" ആണ് ഇവയിൽ ഉപയോഗിച്ചത്.
സാങ്കേതിക വിവരണം
മൂല്യം ഭാരം (ഗ്രാം) വ്യാസം ലോഹം വരകൾ (Serration)
1 മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200.
2 മൂല്യം - 10 രൂപ, ഭാരം - 25 ഗ്രാം, വ്യാസം - 39 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%, വരകള്‍ (serration) - 180
No comments:
Post a Comment