04/08/2021

കറൻസിയിലെ വ്യക്തികൾ (60) - ഡാഗ് ഹാമർ ഷോൾഡ്

                

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
60
   
ഡാഗ് ഹാമർ ഷോൾഡ്

1953 മുതൽ 1961 വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ പദവിയിൽ ഇരുന്ന വ്യക്തി ആയിരുന്നു. സ്വീഡനിലെ ധനശാസ്ത്രജ്ഞൻ ആയ ഡാഗ് ഹാമർ ഷോൾഡ്. നോബൽ സമ്മാനം നേടിയ ആദ്യ ഐക്യരാഷ്ടസഭാ സെക്രട്ടറി ജനറലും ഇദ്ദേഹമാണ്.

1905 ജൂലായ് 29 ന് ജനിച്ച ഡാഗ് ഹാമർ ഷോൾഡ് തൻറെ വിദ്യഭ്യാസം കഴിഞ്ഞു.1936-ൽ സ്വീഡനിലെ സെൻട്രൽ ബാങ്ക് ഓഫ് ഇൻകോർപ്പറേഷനിൽ ചേർന്നു.തുടർന്ന് അദ്ദേഹം 1941 മുതൽ 1948 വരെ ബോർഡിന്റെ ചെയർമാനായി. 1947-ൽ മാർഷൽ പദ്ധതി നടപ്പാക്കാൻ പാരീസ് കോൺഫറൻസിൽ സ്വീഡിഷ് മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് ചുമതല പെടുത്തുകയും അദ്ദേഹം അതിൽ പങ്കെടുക്കുകയും ചെയ്തു. 1948 ൽ അദ്ദേഹം യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷനിൽ അംഗമായി. പിന്നീട് രാഷ്ട്രീയ പാർട്ടിയിൽ ചേർന്നില്ലെങ്കിലും പല ജനാധിപത്യ ഗവൺമെന്റുകളിലും അദ്ദേഹം സ്ഥാനം പിടിച്ചു. 1949 ൽ അദ്ദേഹം വിദേശകാര്യ മന്ത്രിയായി. 1950 ൽ ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ബ്രിട്ടൻ എന്നിവ ഉൾപ്പെട്ട ഒരു യുനസ്കോ കോൺഫറൻസിലേക്ക് സ്വീഡിഷ് പ്രതിനിധി സംഘത്തിൻറെ അധ്യക്ഷൻ ആയി. 1951 ൽ അദ്ദേഹം മന്ത്രിയായി ചുമതലയേറ്റു. ഒടുവിൽ ഐക്യരാഷ്ട്രസഭയിൽ സ്വീഡിഷ് പ്രതിനിധി സംഘത്തിന്റെ വൈസ് പ്രസിഡന്റായി. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി ട്രിഗ്വെ ലീയുടെ രാജിക്ക് ശേഷം 1953 ഏപ്രിൽ 10 ന് ജനറൽ അസംബ്ലിയിൽ 60 ൽ 57 വോട്ടുകൾ ഇദ്ദേഹം ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ തിരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് വീണ്ടും1957 ൽ ഇദ്ദേഹം ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ പദവിയിൽ ഇരിക്കെ 1961 സെപ്റ്റംബർ 18ന് ഒരു വിമാന അപകടത്തിൽ ഇദ്ദേഹം മരണപെട്ടു.

സ്വീഡൻ 2015ൽ പുറത്തിറക്കിയ 1000 ക്രോണ കറൻസി നോട്ട്.
മുൻവശം (Obverse): ഡാഗ്ഹാമർ ഷോൾഡിൻ്റെ ഛായാചിത്രം, ഐക്യരാഷ്ട്രസഭയുടെ ചിഹ്നം, യുഎൻ ആസ്ഥാനമന്ദിരം, മൂന്ന് കിരീടങ്ങൾ ( സ്വീഡൻ്റെ ദേശീയചിഹ്നം) എന്നിവയും
പിൻവശം (Reverse): ലാപ്ലാൻ്റ് (പ്രകൃതി സൗന്ദര്യമുള്ള ഒരു പ്രദേശം - യുണൈസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു), അവിടത്തെ പുഷ്പം, ഭൂപടം എന്നിവ ചിത്രീകരിച്ചിരിക്കുന്നു






No comments:

Post a Comment