14/08/2021

തീപ്പെട്ടി ശേഖരണം- ക്രൈസ്റ്റ് ദി റെഡീമർ

                               

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
133

ക്രൈസ്റ്റ് ദി റെഡീമർ

ക്രൈസ്റ്റ് ദി റെഡീമർ... കൈ വിരിച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം നില്‍ക്കുന്ന ക്രിസ്തുവിന്‍റെ പ്രതിമയെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല. ആധുനിക ലോകാത്ഭുതങ്ങളിലൊന്നായി അടയാളപ്പെടുത്തിയിരിക്കുന്ന ഈ പ്രതിമ ബ്രസീല്‍ സഞ്ചാരികള്‍ക്കായി നല്കുന്ന ഏറ്റവും വലിയ അതിശയം കൂടിയാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയരംകൂടിയ പ്രതിമകളിൽ ഒന്നായ ക്രൈസ്റ്റ് ദി റെഡീമർ ബ്രസീലിലെ കോര്‍ക്കോവാഡോ മലമുകളിലാണുള്ളത്.

മേഘത്തലപ്പുകളെ തൊട്ടുതലോടി കാറ്റിനെയും കടലിനെയും കെട്ടിടങ്ങളെയും നോക്കി നില്‍ക്കുന്ന പ്രതിമ ഒരു  വിസ്മയ നിർമ്മിതി ആണ്. ബ്രസീലിന്‍റെ അടയാളമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ പ്രതിമ നീണ്ട 9 വര്‍ഷങ്ങളെടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 1922 ല്‍ ആരംഭിച്ച നിര്‍മ്മാണം പൂര്‍ത്തിയായത് 1931 ല്‍ ആണ്. ആര്‍‌ട്ട് ഡെക്കോ എന്ന ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രതിമ കോണ്‍ക്രീറ്റും ഉരുക്കും ചേര്‍ന്ന മിശ്രിതത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. 30 മീറ്റർ (98 അടി) വീതിയും 38 മീറ്റർ (125 അടി) ഉയരവുമുണ്ട്. 635 ടൺ ഭാരമാണ് ഇതിനുള്ളത്. പ്രത്യേക രീതിയില്‍ സോപ്പ് സ്റ്റോണ്‍ ടൈലുകള്‍ കൊണ്ട് പ്രതിമ മുഴുവനും മൂടിയിട്ടുണ്ട്.റിയോ ഡി ജനീറോയിയു‌ടെ ഏതു ഭാഗത്തുനിന്നു നോക്കിയാലും കാണുവാന്‍ സാധിക്കുന്ന തരത്തില്‍ റിയോ ഡി ജനീറോ റോമന്‍ കത്തോലിക്ക രൂപതയുടെ ആഗ്രഹപ്രകാരമാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 2007 ൽ ഉയരത്തിലും കാഴ്ചയിലും അത്ഭുതങ്ങള്‍ സൃഷ്ടിച്ച ക്രൈസ്റ്റ് ദ റെഡീമര്‍ പ്രതിമ പുതിയ ഏഴ് ലോകാത്ഭുതങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

എന്റെ ശേഖരണത്തിലെ ക്രൈസ്റ്റ് ദ റെഡീമർ ന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു......




No comments:

Post a Comment