ഇന്നത്തെ പഠനം | |
അവതരണം | BMA കരീം പെരിന്തൽമണ്ണ |
വിഷയം | റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ |
ലക്കം | 97 |
Inter-Parliamentary Union-"രാഷ്ട്രീയത്തിൽ സ്ത്രീകളും പുരുഷന്മാരും പങ്കാളിത്തത്തിലേക്ക്" 1997
ലോകത്തിലെ ജനപ്രതിനിധി സഭ (parliament) കളുടെ അന്താരാഷ്ട്ര സംഘടനയായ Inter-Parliamentary Union (IPU) ൻ്റെ ഒരു സമ്മേളനം "രാഷ്ട്രീയത്തിൽ സ്ത്രീകളും പുരുഷന്മാരും പങ്കാളിത്തത്തിലേക്ക്" എന്ന വിഷയത്തിൽ 1997 ഫെബ്രുവരി 14 മുതൽ 18 വരെ ദില്ലിയിൽ വെച്ച് നടത്തപ്പെട്ടു.
ഈ അവസരത്തിൽ ഇന്ത്യ 100 രൂപ, 50 രൂപ, 5 രൂപ മൂല്യങ്ങളിൽ സ്മരണിക നാണയങ്ങൾ പുറത്തിറക്കി. ഇവയിൽ ഒന്നും സാധാരണ വിനിമയത്തിന് ഉള്ളവ ആയിരുന്നില്ല. മാത്രമല്ല, ഈ നാണയങ്ങളുടെ Proof/UNC സെറ്റുകൾ പോലും പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരുന്നില്ല. സമ്മേളനത്തിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾക്ക് മാത്രമാണ് ഈ നാണയങ്ങൾ ലഭ്യമാക്കിയത്.
ഈ നാണയത്തെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.
80, 85 എന്നീ ലക്കങ്ങളിൽ പ്രതിപാദിച്ച, 1993 ൽ, Indian Parliamentary Union (IPU) ൻ്റെ 89 ആം സമ്മേളനം ഇന്ത്യയിൽ നടന്ന സമയത്ത് പുറത്തിറക്കിയ നാണയങ്ങളേയും, 1992 ൽ Land Vital Resources (ഭൂമി നിർണായക വിഭവസസമ്പത്ത) എന്ന് വിഷയത്തിൽ പുറത്തിറക്കിയ നാണയങ്ങളെയും പോലെ ഈ നാണയങ്ങളുടെയും ലഭ്യത വളരെ വിരളമാണ്.
No comments:
Post a Comment