10/08/2021

കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (104) - ഡെൻമാർക്ക്

                        

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
104

ഡെൻമാർക്ക്

വടക്കെ യൂറോപ്പിൽ സ്കാന്റിനേവിയൻ പ്രദേശത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ്‌ ഡെന്മാർക്ക്‌.ഡെൻമാർക്കിലെ 443 ദ്വീപുകളിൽ 70 എണ്ണത്തിനു മാത്രമേ ജനവാസമുള്ളു. ഡെൻമാർക്കിൽ നിന്ന് 2090 കിലോമീറ്റർ അകലെ കാനഡയുടെ വടക്കുകിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ഗ്രീൻലാൻഡും സ്കോട്ട്ലൻഡിന് വടക്ക് സ്ഥിതിചെയ്യുന്ന ഫറോസ് ദ്വീപുകളും ഡെന്മാർക്കിന്റെ ഭാഗമാണ്

ലോകത്തിൽ ഏറ്റവും അധികം സന്തോഷിക്കുന്നവർ വസിക്കുന്ന നാടുകളിലൊന്നാണ് ഡെൻമാർക്ക്. മികച്ച വിദ്യാഭ്യാസത്തിനും വരുമാനത്തിനും ജീവിതനിലവാരത്തിനുമെല്ലാം ഡെൻമാർക്കിനെ വെല്ലാൻ മറ്റൊരു യൂറോപ്യൻ രാജ്യമില്ലെന്ന് തന്നെ പറയാം. വടക്കേ യൂറോപ്പിലെ സ്കാൻഡിനേവിയൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ രാജ്യം കടൽത്തീരവും പാടങ്ങളും തടാകങ്ങളും നിറഞ്ഞ പ്രകൃതി സൗന്ദര്യം കൊണ്ട് സഞ്ചാരികളെ അത്ഭുതപ്പെടുന്നുന്ന ഭൂമിയാണ്.മധ്യകാല ഡാനിഷ് വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളായി പ്രശോഭിക്കുന്ന നിരവധി കൊട്ടാരങ്ങളും കതീഡ്രലുകളും ആധുനിക കെട്ടിട സമുച്ചയങ്ങളും അധിവാസകേന്ദ്രങ്ങളും കൊണ്ട് മനോഹരമാണ് ഡെൻമാർക്കിലെ നഗരങ്ങൾ.വളരെ പരിമിതമാണ് ഡെൻമാർക്കിന്റെ വനഭൂമി (സുമാർ 9.8 ശതമാനം). ഭൂവിസ്തൃതിയുടെ ഭൂരിഭാഗവും കൃഷിക്കായി ഉപയോഗിക്കുന്നു. വനങ്ങളിൽ കോണിഫെർ,ബീച്ച്സ്, ഓക്, ആഷ് എന്നീ വൃക്ഷങ്ങൾക്കാണ് പ്രാമുഖ്യം

ഭരണഘടനാനുസൃതമായ രാജവാഴ്ച നിലനിൽക്കുന്ന രാജ്യമാണ് ഡെന്മാർക്ക്. രാജാവ് അഥവാ രാജ്ഞി രാഷ്ട്രത്തലവനായുള്ള ഭരണഘടനാധിഷ്ഠിത സർക്കാരാണ് ഡെൻമാർക്കിലുള്ളത്. 1849ലാണ് ഏകാധിപത്യ രാജവാഴ്ചയിൽ നിന്ന് ഭരണഘടനാധിഷ്ഠിത രാജവാഴ്ചയിലേയ്ക്ക് രാജ്യം മാറിയത്. പിന്നീട്, 1915-ലെ ഭരണഘടന പ്രകാരം സമ്പൂർണ രാഷ്ട്രീയ ജനാധിപത്യവും പ്രായപൂർത്തി വോട്ടവകാശവും നിലവിൽവന്നു. 1953-ലെ ഭരണഘടന പാർലമെന്റിന്റെ ഉപരിമണ്ഡലത്തെ റദ്ദാക്കുകയും സ്ത്രീകളുടെ വോട്ടവകാശം അംഗീകരിക്കുകയും ചെയ്തു.

2000ത്തിലെ കണക്കു പ്രകാരം 53 ലക്ഷം ജനങ്ങളാണ് ഡെന്മാർക്കിലുള്ളത്. ഇവിടത്തെ ജനങ്ങൾ സൈക്കിൾ യാത്ര ആസ്വദിക്കുന്നവരായതിനാൽ ജനസംഖ്യയേക്കാൾ കൂടുതൽ സൈക്കിളുകൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

ട്രാൻസ് പരൻസി ഇന്റർനാഷണലിന്റെ വാർഷിക റാങ്കിംഗിൽ ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഡെൻമാർക്ക്. ഇടപാടുകളിലും മറ്റും തികഞ്ഞ സുതാര്യത കാത്തുസൂക്ഷിക്കുന്നവരാണ് ഡെൻമാർക്കിലെ ജനങ്ങൾ.ലോകത്തിലെ ഏറ്റവും പഴക്കമുള്ള പതാകകളിലൊന്നാണ് ഡെന്മാർക്കിന്റെത്. ചുവന്ന പശ്ചാത്തലത്തിൽ വെളുത്ത കുരിശിന്റെ രൂപമുള്ള ഈ പതാക ആദ്യമായി ഉയർത്തിയത് 1219 ലെ ലിൻഡാനിസെ യുദ്ധസമയത്തായിരുന്നെന്നാണ് ചരിത്രം പറയുന്നു. ഏറ്റവും പഴക്കമേറിയ പതാകയല്ലെങ്കിലും, ഇപ്പോഴും ഉപയോഗിക്കുന്ന ഏറ്റവും പഴയ ദേശീയ പതാകയെന്ന ഗിന്നസ് റെക്കാർ‌ഡ് ഡെന്മാർക്കിനാണ്.ഇവിടെത്തെ നാണയം ഡാനിഷ് ക്രോൺ ആണ്.










No comments:

Post a Comment