08/08/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - ടാസ്മാനിയൻ കടുവ

     

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
22

ടാസ്മാനിയൻ കടുവ

മനുഷ്യൻ 'കഷ്ടപ്പെട്ട് ' ഇല്ലാതാക്കിയ ജീവികളിൽ വളരെ കൗതുകം ഉണർത്തുന്നവയും ഉണ്ട്, അതിലൊന്നാണ് Tasmanian Tiger എന്ന Thylacine. പേരിൽ ഒരു കടുവ ഉണ്ടെങ്കിലും ഇതിന് നമ്മുടെ കടുവയുമായി യാതൊരു ബന്ധവുമില്ല.
എന്നു മാത്രമല്ല അതൊരു marsupial ആയിരുന്നു. പുറത്ത് കാണുന്ന വരകൾ കടുവയെ ഓർമിപ്പിക്കുന്നത് കൊണ്ടാണ് പേര് അങ്ങനെ വന്നത്. 

ടാസ്മാനിയൻ കടുവയ്ക്ക് ചെന്നായോടുള്ള സാദൃശ്യം പരിണാമശാസ്ത്രജ്ഞർക്ക് കുഴക്കുന്ന ഒന്നായിരുന്നു. പിന്നീട് അവ വ്യത്യസ്ത വർഗ്ഗങ്ങളിൽ പെടുന്നവയാണു താനും! ടാസ്മാനിയൻ കടുവ തൈലസിനിഡേ (തൈലാസിനിഡേ) യിലും കടുവകൾ ഫെലിഡെ (ഫെലിഡേ) യിലും. ചെന്നായും തൈലസീനുകളും ഒരേ ജീവപരിസരങ്ങളിൽ അതിജീവിക്കുന്നതിനായി  ശാരീരികഘടനാമാറ്റങ്ങളെ സ്വാംശീകരിച്ചവയാണ് ഇതിനുള്ള വിശദീകരണം.വളരെ അപൂർണ അവസ്ഥ യിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ അമ്മയുടെ ശരീരത്തിൽ ഉള്ള സഞ്ചിയിൽ കടന്ന് മുലക്കണ്ണിൽ കടിച്ചു പിടിച്ചു പൂർണ വളർച്ചയിൽ എത്തുന്ന ജീവികളെ ആണ് marsupial എന്ന് വിളിക്കുന്നത്. മറ്റ് മൃഗങ്ങളിൽ ഗർഭപാത്ര ത്തിലെ placenta ആണ് ഈ ധർമം നിർവഹിക്കുന്നത്. ഏറ്റവും വലിയ carnivorous marsupial ആയിരുന്നു Thylacine. Australia, New Guinea, Tasmania എന്നിവടങ്ങളിലെ apex predator ആയിരുന്നു ഇവ. ഈ ദ്വീപുകളിലേക്ക് യൂറോപ്യൻ മാർ കുടിയേറാൻ തുടങ്ങിയതോടെ ഇവയുടെ കഷ്ടകാലം തുടങ്ങി. ഈ ദ്വീപുകളിലെ ആവാസ വ്യവസ്ഥ യെ തകിടം മറിച്ചു കൊണ്ട് കുടിയേറ്റക്കാർ ആടുകളെ കണക്കിലധികം കൊണ്ടു വന്ന് വളർത്തി. തൈലാസിനെ ആടുകളുടെ ശത്രുവായി കണ്ട് ഉന്മൂലനം ചെയ്തു.1938 ൽ ആ വംശം ഇല്ലാതെ ആയി.തൈലാസിൻ കുഞ്ഞു ജനിക്കുമ്പോൾ 2 സെന്റിമീറ്റർ ആയിരുന്നു വലുപ്പം. പിന്നീട് സ്വന്തം കാലിൽ നിൽക്കുന്നത് വരെ അമ്മയുടെ സഞ്ചിയിൽ സുഖവാസം.

പകൽ മുഴുവൻ വനത്തിലോ കുന്നിൻചരിവുകളിലോ വിശ്രമിക്കുന്ന ഈ ജീവി രാത്രിയിൽ ഒറ്റയായോ ജോടികളായോ ഇര തേടുന്നു. ഇരയെ പിൻതുടർന്ന് വേട്ടയാടുന്നതിനേക്കാൾ ഒളിച്ചിരുന്നു പിടിക്കുകയാണ് ഈ മാംസഭോജിയുടെ പതിവ്

പകർച്ചവ്യാധികളും വേട്ടയാടലും തൈലസീനുകളുടെ തിരോധാനത്തിനു കാരണമായി. 1936-നു ശേഷം തൈലസീനുകൾ ജീവിച്ചിരുന്നതായി രേഖകളൊന്നും തന്നെയില്ല.സിഡ്നിയിലെ ആസ്ട്രേലിയൻ മ്യൂസിയത്തിൽ പരിരക്ഷിക്കപ്പെട്ടിട്ടുള്ള ടാസ്മേനിയൻ ചെന്നായയുടെ ഡി എൻ എ യുടെ ആവർത്തിച്ചുള്ള വിഭജനം സാധ്യമാക്കി ക്ലോണിങ്ങിലൂടെ പുതിയ ഒരിനത്തെ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്




No comments:

Post a Comment