ഇന്നത്തെ പഠനം
| |
അവതരണം
|
V. Sageer Numis
|
വിഷയം
|
ശേഖരത്തിൽ നിന്ന്
|
ലക്കം
| 8 |
31/08/2016
29-08-2016- Modern coins- 5 ഫിൽസ് UAE നാണയം
ഇന്നത്തെ പഠനം
| |
അവതരണം
|
Rafeeq Babu
|
വിഷയം
|
ആധുനിക കറൻസി-നാണയങ്ങൾ
|
ലക്കം
| 7 |
UAE Coins
വിവിധ മാധ്യമങ്ങളിലൂടെ വിപ്ലവകരമായ ആശയങ്ങൾ ജനങ്ങളിലെത്തിക്കാം.
UAE സ്വീകരിച്ച രീതി:
1973 ൽ പുറത്തിറക്കിയ 5 ഫിൽസ് (22mm Dia, 3.75 ഗ്രാം തൂക്കം, ബ്രോൺസ്) നാണയത്തിലൂടെ ഒരുസന്ദേശം ജനങ്ങളിലെത്തിക്കുക " കൂടുതൽ വൃത്തിയുള്ള കടലുകൾ കൂടുതൽ മനുഷ്യർക്ക് ആഹാരം "
ഒരു വർഷം 8 ദശലക്ഷം ടൺ പ്ലാസ്റ്റിക്ക് സമുദ്രത്തിലെത്തപ്പെടുന്നു എന്നറിയുമ്പോൾ നാം ഏറെ ജാഗ്രത പാലിക്കണം.
UAE കടൽ തീരങ്ങൾ മനോഹരമായിതീർന്നതിന്റെ രഹസ്യം വ്യക്തമായില്ലേ മാത്രമല്ല ചിത്രത്തിലെ മത്സ്യം സ്വദേശിക്കൾക്കൊപ്പം നമുക്കും (വിദേശി ) പ്രിയപ്പെട്ട "ശേരി"യാണ്.
28-08-2016- ബ്രിട്ടീഷ് ഇന്ത്യൻ കറൻസി- Part -1
ഇന്നത്തെ പഠനം
| |
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി പരിചയം
|
ലക്കം
| 7 |
ബ്രിട്ടീഷ് ഇന്ത്യൻ കറൻസി
(Part- 1)
Victoria Portrait Series
(Part- 1)
Victoria Portrait Series
1861-ലെ Paper Currency Act- നു ശേഷമാണ് ബ്രിട്ടീഷ് ഇന്ത്യ നോട്ടുകൾ നിലവിൽ വന്നത്. ബ്രിട്ടീഷ് ഇന്ത്യ നോട്ടുകളിൽ ആദ്യമായി ഇഷ്യു ചെയ്ത നോട്ടുകളാണ് Victoria Portrait Series നോട്ടുകൾ. 10, 20, 50, 100, 1000 എന്നീ denomination-കളിലാണ് ഇവ പുറത്തിറക്കപ്പെട്ടത്.പൂർണ്ണമായും കൈ കൊണ്ട് നിർമ്മിക്കപ്പെട്ട പേപ്പർ ഷീറ്റുകളിൽ ഒരു വശം മാത്രം പ്രിൻറ് ചെയ്യപ്പെട്ടു എന്നതാണ് ഈ നോട്ടുകളുടെ പ്രത്യേകത. രണ്ട് ഭാഷാ പാനലുകൾ ഈ നോട്ടുകളിൽ ഉണ്ടായിരുന്നു.ഇംഗ്ലണ്ടിലെ Laverstock Paper Mills- ലാണ് ഇവ നിർമ്മിക്കപ്പെട്ടത്. സുരക്ഷാ സംവിധാനമായി watermark, printed signature, registration എന്നിവ ഉൾപ്പെടുത്തിയിരുന്നു. പിന്നീട് ഇവയുടെ കള്ളനോട്ടുകൾ വ്യാപകമായതിനെ തുടർന്ന് 1867-ൽ Victoria Portrait Series നോട്ടുകൾ പിൻവലിക്കുകയും ഇവക്ക് പകരമായി Underprint Series നോട്ടുകൾ നിലവിൽ വരികയും ചെയ്തു.
വിദൂര സ്ഥലങ്ങളിലേക്ക് പോസ്റ്റ് വഴി പണം കൈമാറ്റം ചെയ്യുമ്പോൾ ഉണ്ടായേക്കാനിടയുള്ള സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഈ നോട്ടുകൾ പകുതി മുറിച്ചു ഒരു പകുതി ആദ്യം അയക്കുകയും അത് കൈപറ്റിയതിനു ശേഷം ബാക്കി പകുതി പോസ്റ്റ് വഴി തന്നെ അയച്ചു കൊടുക്കുകയും സ്വീകർത്താവ് ഈ രണ്ടു ഭാഗങ്ങളും യോജിപ്പിച്ചു ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതിനു വേണ്ടിയാണ് നോട്ടിന്റെ ഇരുപകുതികളിലും അതിന്റെ സീരിയൽ നമ്പർ ചേർത്തിരിക്കുന്നത്.
to be continued...
27-08-2016- ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ-7
ഇന്നത്തെ പഠനം
| |
അവതരണം
|
O.K Prakash
|
വിഷയം
|
ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ
|
ലക്കം
| 7 |
1816 ലാണ് അലക്സാണ്ടർ ഗ്രഹാംബെൽ (Pic 1) ടെലിഫോൺ കണ്ടു പിടിച്ചത്. ടെലിഫോൺ സർവ്വീസിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് സ്വതന്ത്യ ഇന്ത്യ 1982 ൽ ഇറക്കിയ രണ്ടു രൂപയുടെ സ്റ്റാമ്പിൽ പഴയതും പുതിയതുമായ ടെലിഫോൺ കാണാം. (Pic 2)
ടെലിഫോണിന്റെ അവശ്യവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും ടെലിഫോൺ സ്റ്റാമ്പുകൾ ഇറക്കിയത് കാണാവുന്നതാണ്. ഇന്ത്യൻ നാട്ടുരാജ്യമായ പട്യാലയിലെ ഒരു ടെലിഫോൺ സ്റ്റാമ്പ് ഇവിടെ കാണിച്ചിരിക്കുന്നു. (Pic 3)
26-08-2016- നോട്ടിലെ ചരിത്രം- ലൂയി പാസ്ചർ
ഇന്നത്തെ പഠനം
| |
അവതരണം
|
Ameer Kollam
|
വിഷയം
|
നോട്ടിലെ ചരിത്രം
|
ലക്കം
| 7 |
ലൂയി പാസ്ചർ
നായ്ക്കളുടെ പേവിഷബാധക്ക് പ്രതിവിധി കണ്ടെത്തിയ മഹാനെ കുറിച്ചാണ് ഇൗ ലക്കം.
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് ലൂയി പാസ്ചർ; (1822 Dec. 27 - 1895 Sep. 28).
രസതന്ത്രവും മൈക്രോ ബയോളജിയുമായിരുന്നു പ്രധാന മേഖലകൾ. നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മ ജീവികളാണ് പകർച്ച വ്യാധികളുണ്ടാക്കുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഇദ്ദേഹമാണ്. പേവിഷബാധ, ആന്തറാക്സ് എന്നിവയ്ക്കുള്ള ആദ്യ പ്രതിരോധ മരുന്നുകൾ കണ്ടു പിടിച്ചതും, സൂക്ഷ്മ രോഗാണുക്കളെ നശിപ്പിക്കാനുള്ള പാസ്ചുറൈസേഷൻ വിദ്യ കണ്ടുപിടിച്ചതും; പാലും, വീഞ്ഞും കാലക്രമേണ കേടുവരുന്നത് സൂക്ഷ്മാണുക്കളുടെ വളർച്ച മൂലമാണ് എന്ന് പാസ്ചറാണ് ആദ്യമായി നിരീക്ഷിച്ചത്. പാൽ കേടുവരാതിരിക്കാൻ ചൂടാക്കുന്ന വിദ്യ കണ്ടുപിടിച്ചതും പാസ്ചറാണ്. ചൂടാക്കുന്നതു വഴി അണുക്കൾ നശിക്കുമെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു.
ഈ വിദ്യ പിന്നീട് 'പാസ്ചുറൈസേഷൻ' എന്ന പേരിൽ അറിയപ്പെട്ടു.
ഫ്രാന്‍സിൻ്റെ ലൂയി പാസ്ചർ ചരിത്രം പറയുന്ന 5 franc note. (issue 1967 - Until 1972) |
25-08-2016- Gandhi stamps- ചർക്ക
ഇന്നത്തെ പഠനം
| |
അവതരണം
|
Ummer Farook Calicut
|
വിഷയം
|
വിദേശ ഗാന്ധി സ്റ്റാമ്പുകൾ
|
ലക്കം
| 7 |
മഹാത്മാ ഗാന്ധിയുടെ വസ്ത്രധാരണവും, കൈതിരിയോടുള്ള പ്രതിബദ്ധതയും ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും തത്വജ്ഞാനതിന്റെയും അവശ്യ ഘടകങ്ങൾ ആയിരുന്നു. അദ്ദേഹം പരമ്പരാഗത നെയ്ത്ത് പാശ്ചാത്യ സംസ്കാരത്തോടുള്ള തിരസ്കരമായും, ഇന്ത്യയുടെ പാവപെട്ടവരുടെ പ്രതീകമാണ് എന്ന് വിശേഷിപ്പിച്ചു. ഭാരതത്തിന്റെ പതാകയില്‍ പരമ്പരാഗത ചർക്ക 1931 മുതൽ 1947 ജൂലൈ 22ആം തീയതി അശോകചക്രം ഉൾക്കൊള്ളിക്കുന്നത് വരെ വലിയ ഒരു ഘടകമായി നില നിന്നു.
Dominica 1998 ൽ പുറത്തിറക്കിയ മിനിയേചർ ഷിറ്റ് ചിത്രത്തിൽ കാണാം.
24-08-2016- ശേഖരത്തിൽ നിന്ന്- SPECIMEN NOTE
ഇന്നത്തെ പഠനം
| |
അവതരണം
|
V. Sageer Numis
|
വിഷയം
|
ശേഖരത്തിൽ നിന്ന്
|
ലക്കം
| 6 |
SPECIMEN NOTE
ഓരോ രാജ്യവും നോട്ടുകൾ അടിക്കുമ്പോൾ ആദ്യം അതാത് രാജ്യത്തെ ഗവൺമെൻ്റിൻ്റെ അംഗീകാരത്തിനായി സമർപ്പിക്കുന്നു. ആദ്യം വളരെ കുറച്ച് നോട്ടുകൾ പ്രിൻ്റ് ചെയ്താണ് അംഗീകാരം വാങ്ങുന്നത്. ഇതിനായി പ്രിൻ്റ് ചെയ്യുന്ന നോട്ടുകളിൽ വലിയ അക്ഷരത്തിൽ SPECIMEN എന്നോ SPECIMEN NO VALUE എന്നോ പ്രിൻ്റ് ചെയ്യുന്നു. കൂടുതൽ രാജ്യങ്ങളും സീരിയൽ നമ്പർ 000000 എന്ന് അടിക്കുന്നു. ഈ നോട്ടുകൾക്ക് വാല്യു ഇല്ല. പക്ഷേ വളരെ കുറച്ചു മാത്രം ഇഷ്യു ചെയ്യുന്നത്കൊണ്ട് ന്യുമിസ്മാറ്റിക് മാർക്കറ്റിൽ വലിയ വിലയാണ്.
22-08-2016- Modern Coins- Coin edges
ഇന്നത്തെ പഠനം
| |
അവതരണം
|
Rafeeq Babu
|
വിഷയം
|
Modern Currency & Coins
|
ലക്കം
| 6 |
Coin edges (വശങ്ങൾ )
നാണയങ്ങളുടെ മൂന്നാമത്തെ വശമാണ് എഡ്ജുകൾ. ഓരോ രാജ്യവും വ്യത്യസ്ഥങ്ങളായ എഡ്ജുകൾ പരീക്ഷിക്കാറുണ്ട്. ആദ്യകാലങ്ങളിലെ നാണയങ്ങൾക്കെല്ലാം പ്ലയിൻ എഡ് ജാണെങ്കിൽ ഇന്ന് എഴുത്തുകളും ,സിമ്പലുകളും എല്ലാം വശങ്ങളിൽ സുലഭം. വ്യാജ നിർമ്മിതി തടയുക തന്നെയാണ് പ്രധാന ലക്ഷ്യം.
ചില എഡ്ജുകളെ കുറിച്ച് ചിത്രത്തിന്റെ സഹായത്തോടെ മനസിലാക്കുക.
21-08-2016- കറൻസി പരിചയം- Portuguese Indian Rupia
ഇന്നത്തെ പഠനം
| |
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി പരിചയം
|
ലക്കം
| 6 |
Portuguese Indian Rupia
പോർച്ചുഗലിൽ നിന്നും കടൽമാർഗ്ഗം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് വഴികണ്ടുപിടിച്ച് ആറു വർഷത്തിനുശേഷം പോർച്ചുഗലിന്റെ പുറമെയുള്ള സ്ഥലങ്ങളെയെല്ലാം ഭരിക്കാൻ ഉണ്ടാക്കിയ അധികാരസ്ഥാനമാണ് പോർച്ചുഗീസ് ഇന്ത്യ (Portuguese India) എന്ന് അറിയപ്പെടുന്നത്. തലസ്ഥാനം കൊച്ചി ആയിരുന്നെങ്കിലും 1510-ന് ശേഷം ഗോവയിലേക്ക് മാറ്റി. ഡച്ചുകാരും ഇംഗ്ലീഷ്കാരും വരുന്നത് വരെ ഇന്ത്യയിലെ വ്യാപാരകുത്തക പോർച്ചുഗീസുകാരുടെ കയ്യിലായിരുന്നു. 1961-ൽ ഇന്ത്യയിലേക്ക് ചേർക്കപ്പെടുന്നതു വരെ Goa , Daman, Diu എന്നീ പ്രദേശങ്ങൾ പോർച്ചുഗീസ് അധീനതയിലായിരുന്നു.
പോർച്ചുഗീസ് രാജാവിന്റെ ഛായാചിത്രത്തോട് കൂടിയ ഇന്തോ-പോർച്ചുഗീസ് പേപ്പർ നോട്ടുകൾ 'Rupia' 1883-ൽ ഇഷ്യൂ ചെയ്യപ്പട്ടു. 1906 -ൽ ഇന്ത്യയിലെ പോർച്ചുഗീസ് അധീന പ്രദേശങ്ങളിൽ പേപ്പർ നോട്ടുകൾ ഇഷ്യു ചെയ്യുന്നതിന് 'Banco Nacional Ultramarino'- യെ ചുമതലപ്പെടുത്തി. ഒട്ടുമിക്ക നോട്ടുകളിലും കപ്പലുകളുടെ ചിത്രങ്ങളും, എന്നാൽ ചില നോട്ടുകളിൽ ഇന്ത്യൻ വാസ്തു കലകളും വന്യ മൃഗങ്ങളുടെ രൂപങ്ങളും ആലേഖനം ചെയ്യപ്പെട്ടിരുന്നു. 1959 വരെ 'Rupia' പോർച്ചുഗീസ് ഇന്ത്യയുടെ കറൻസിയായി നിലകൊണ്ടു. എന്നാൽ 1959-ൽ ഈ കറൻസികൾ 1 Rupia = 6 Escudo എന്ന നിരക്കിൽ Portuguese Indian Escudo- ലേക്ക് മാറ്റുകയും ചെയ്തു .
20-08-2016- ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ-6
ഇന്നത്തെ പഠനം
| |
അവതരണം
|
O.K Prakash
|
വിഷയം
|
ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ
|
ലക്കം
| 6 |
1953
ൽ റെയിൽവെ 100 വർഷം പിന്നിട്ടപ്പോൾ ഇന്ത്യ ഇറക്കിയ 2 അണയുടെ സ്റ്റാമ്പിൽ 2
ട്രെയിനുകൾ കാണാം. ഇംഗ്ലണ്ടിൽ 100 വർഷം മുമ്പ് ഓടിയിരുന്ന ട്രെയിനിന്റെ
ചിത്രമാണ് ആദ്യത്തേത്. രണ്ടാമത്തെ ചിത്രം 1953 ൽ ഇന്ത്യയിൽ
നിലവിലുണ്ടായിരുന്ന ട്രെയിനിന്റെ ചിത്രവുമാണ്. വാസ്തവത്തിൽ 1953 ൽ ബോംബെ
മുതൽ താനെ വരെ ഓടിയിരുന്ന ട്രെയിനിന്റെ ചിത്രം 15 മെയ് 1976 ഇറക്കിയ 2
രൂപയുടെ സ്റ്റാമ്പിലുണ്ട്
ഇംഗ്ലണ്ടിലെ
Great Western Railway parcel സ്റ്റാമ്പുകളാണ് രണ്ടാമതായി
കാണിച്ചിരിക്കുന്നത്. റെയിൽ വെയിലൂടെ പാഴ്സലായി അയക്കുവാൻ പോസ്റ്റ് ഓഫീസിൽ
നിന്നും പാഴ്സൽ സ്റ്റാമ്പുകൾ വാങ്ങിച്ച് ഒട്ടിക്കുകയാണ് പതിവ്.
19-08-2016- നോട്ടിലെ ചരിത്രം- ഹോമർ
ഇന്നത്തെ പഠനം
| |
അവതരണം
|
Ameer Kollam
|
വിഷയം
|
നോട്ടിലെ ചരിത്രം
|
ലക്കം
| 6 |
ഹോമർ
പുരാതന ഗ്രീസിൽ ജീവിച്ചിരുന്ന അന്ധകവിയാണ് ഹോമർ. (Ὅμηρος, Hómēros) ലോകപ്രശസ്തമായ ഗ്രീക്ക് ഇതിഹാസങ്ങളായ ഇലിയഡ് , ഒഡീസി എന്നിവ രചിച്ചത് ഹോമറാണെന്നു വിശ്വസിക്കപ്പെടുന്നു. ഗ്രീക്ക് സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ഹോമറിന്റെ ഇതിഹാസങ്ങൾ വഹിച്ച പങ്ക് പ്രധാനമാണ്. ഇദ്ദേഹത്തെ ഗ്രീസിന്റെ അദ്ധ്യാപകൻ എന്ന് വിശേഷിപ്പിക്കാറുണ്ട്. പുരാതന ഭാരതീയ ഇതിഹാസങ്ങളായ രാമായണ മഹാഭാരതം രചിച്ച വ്യാസനും വാൽമീകിയും പോലെ ആണ് ഗ്രീക്ക്കാർക്ക് ഹോമർ.
17-8-2016- Gandhi stamps- റൗണ്ട് ടേബിൾ സമ്മേളനങ്ങൾ
ഇന്നത്തെ പഠനം
| |
അവതരണം
|
Ummer Farook Calicut
|
വിഷയം
|
വിദേശ ഗാന്ധി സ്റ്റാമ്പുകൾ
|
ലക്കം
| 6 |
റൗണ്ട് ടേബിൾ സമ്മേളനങ്ങൾ
റൗണ്ട് ടേബിൾ സമ്മേളനങ്ങൾ (1930-32) ഇന്ത്യ ഭരണഘടനാ പരിഷ്കാരങ്ങൾ ചർച്ച ചെയ്യാൻ ബ്രിട്ടീഷ് സർക്കാർ സംഘടിപ്പിച്ച ഒരു സമ്മേളന പരമ്പര ആയിരുന്നു. ഇവ 1930 മെയിൽ, സൈമൺ കമ്മീഷൻ സമർപ്പിച്ച റിപ്പോര്ട്ട് ശുപാർശ പ്രകാരം ആണ് നടത്തിയത്.
സാംബിയ 1998 ൽ പുറത്തിറക്കിയ 2ാം റൗണ്ട് ടേബിൾ സമ്മേളനത്തിന്റെ മിനിയേചർ ഷിറ്റ് ചിത്രത്തിൽ കാണാം.
16-08-2016- ശേഖരത്തിൽ നിന്ന്- Uncut Sheet
ഇന്നത്തെ പഠനം
| |
അവതരണം
|
V. Sageer Numis
|
വിഷയം
|
ശേഖരത്തിൽ നിന്ന്
|
ലക്കം
| 6 |
Uncut Sheet
മുറിച്ചു വേർപ്പെടുത്താത്ത നോട്ടുകളുടെ ഒറ്റ ഷീറ്റിനാണ് Uncut Sheet എന്ന് പറയുന്നത്. ഓരോ അച്ചടിശാലയും. ഒരു ഷീറ്റിൽ 30-40 നോട്ടുകൾ ഏവൺ (A1) ഷീറ്റിലാണ് അടിക്കുന്നത്. ശേഷം 100 ഷീറ്റുകൾ ഒന്നിച്ചുവെച്ച് മുറിച്ച് 100 നോട്ടുകളുടെ ബണ്ടൽ ആക്കുന്നു.
15-08-2016- Modern Coins- ദേശീയോദ്ഗ്രഥനം
ഇന്നത്തെ പഠനം
| |
അവതരണം
|
Rafeeq Babu
|
വിഷയം
|
Modern Currency & Coins
|
ലക്കം
| 5 |
ദേശീയോദ്ഗ്രഥനം ( National Integration)
1982ൽ ഇന്ത്യാ മഹാരാജ്യത്തിന്റെ ഭൂപടവുമായി 50 പൈസ, 2 രൂപ, 10 രൂപ, 100 രൂപ എന്നിവ പുറത്തിറക്കി. ഇതിൽ 50 പൈസ ബോംബെ, ഒട്ടാവ എന്നീ മിന്റുകളാണ് ബാക്കി ബോംബെ കൽക്കട്ട മിന്റുകളിലുമാണ് പ്രിന്റ് ചെയ്തത്. തുടർന്നുള്ള വർഷങ്ങളിൽ ( 1990-1999) രണ്ടു രൂപ നാണയങ്ങൾ വിവിധ ഇന്ത്യൻ മിന്റുകളിൽ നിന്നും രണ്ട് വിദേശ മിന്റുകളിൽ നിന്നും പുറത്തിറങ്ങി.
Pretoria - 1988
Taegu - 1997 - 1998
എന്നിവയായിരു ന്നു അവ.
Subscribe to:
Posts (Atom)