ഇന്നത്തെ പഠനം | |
അവതരണം | ജോൺ MT, ചേർത്തല |
വിഷയം | കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ |
ലക്കം | 68 |
സിംഗപ്പൂർ
ഒരു ദ്വീപ് നഗരപദവും തെക്കു കിഴക്കെ ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യവുമാണ് സിംഗപ്പൂർ (സിംഗപ്പൂർ റിപ്പബ്ലിക്). മലേഷ്യയിലെ ജോഹോർ സംസ്ഥാനത്തിനു തെക്കും ഇന്തോനേഷ്യയിലെ റിയാവു ദ്വീപുകൾക്കു വടക്കുമായി മലയൻ ഉപദ്വീപിന്റെ തെക്കേമുനമ്പിൽ സിംഗപ്പൂർ സ്ഥിതി ചെയ്യുന്നു. ഭൂമധ്യരേഖയുടെ വെറും 137 കിലോമീറ്റർ വടക്കാണ് ഇത്
സിംഗപ്പുര എന്ന മലയ് പേരിനെ ഇംഗ്ലീഷ് വൽക്കരിച്ചതാണ് സിംഗപ്പോർ/സിംഗപ്പൂർ. സിംഗപ്പുര എന്ന മലയ് പേരുതന്നെ ഉദ്ഭവിച്ചിരിക്കുന്നത് ഇന്ത്യൻ ഭാഷയായ സംസ്കൃതത്തിൽ നിന്നാണ് സിംഹവും, നഗരം എന്നർത്ഥമുള്ള പുരവും കൂടിചേർന്നാണ് സിംഹപുരം എന്ന സംസ്കൃത വാക്ക് രൂപപ്പെട്ടിരിക്കുന്നത്. സിംഹനഗരം (Lion City) എന്നൊരു വിശേഷണവും ഇതിനാൽതന്നെ സിംഗപ്പൂരിന് ലഭിച്ചിട്ടുണ്ട്. സിംഗപ്പൂരിന്റെ മിക്ക ദേശീയ പ്രതീകങ്ങളിലും സിംഹമുദ്ര കാണാവുന്നതാണ്. എന്നിരുന്നാലും ഈ ദ്വീപിൽ സിംഹങ്ങൾ വസിച്ചിരുന്നു എന്നതിന് സാധ്യത കുറവാണ്; ശ്രീവിജയ സാമ്രാജ്യത്തിലെ രാജകുമാരനായിരുന്ന സംഗ നില ഉത്തമയാണ് ദ്വീപിന് സിംഗപുര എന്ന പേര് നൽകിയത് എന്ന് പറയപ്പെടുന്നു. ഒരുപക്ഷേ അദ്ദേഹം ദ്വീപിൽ മലയൻ കടുവകളെ കണ്ടതുകൊണ്ടാകാം ഇത്തരം ഒരു പേര് നൽകിയതും. ഇത്തരത്തിൽ ദ്വീപിന്റെ പേരിന്റെ ഉദ്പത്തിയെചൊല്ലി നിരവധി വാദപ്രതിവാദങ്ങളും നിലനിൽക്കുന്നുണ്ട് .രണ്ടാം നൂറ്റാണ്ടു മുതൽ തദ്ദേശീയ രാജവംശങ്ങളുടെ അധീനതയിലായിരുന്ന സിംഗപ്പൂർ, ബ്രീട്ടീഷ് അധിനിവേശത്തിനു മുമ്പ് ഒരു മലയൻ മുക്കുവഗ്രാമമായിരുന്നു. 1819 ഇൽ സർ സ്റ്റാംഫോർഡ റാഫിൾസ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വേണ്ടി ജോഹോർ രാജവംശത്തിന്റെ അനുമതിയോടുകൂടി രൂപകൽപന ചെയ്തതാണ് ആധുനിക സിംഗപ്പൂർ.
സ്വന്തമായി വളരെക്കുറച്ചുമാത്രം പ്രകൃതിവിഭവങ്ങൾ ഉള്ള സിംഗപ്പൂർ, സ്വാതന്ത്ര്യം നേടുന്ന സമയത്ത് സമൂഹിക- രാഷ്ട്രീയാരക്ഷിതാവസ്ഥയിലും സാമ്പത്തികപരമായി അവികസിതവുമായിരുന്നു. വിദേശനിക്ഷേപവും ലീ ക്വാൻ യു സർക്കാറിന്റെ നേതൃത്വത്തിലുള്ള വ്യവസായവൽക്കരണവും തൽശേഷം ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും തുറമുഖത്തിലൂടെയുള്ള കയറ്റുമതിയിലും അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയുടെ നിർമ്മാണത്തിനു കാരണമായി. സ്വാതന്ത്ര്യാനന്തരമുള്ള അതിവേഗ വികസനത്തിലൂടെ സിംഗപ്പൂർ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വികസിത രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു.രാജ്യത്തിന്റെ വലിപ്പക്കുറവുകൊണ്ട് ലോകഭൂപടത്തിലും, ഏഷ്യൻ ഭൂപടത്തിലും സിംഗപ്പൂരിന്റെ ഒരു ചെറിയ ബിന്ദുവായാണ് സൂചിപ്പിക്കുന്നാത്. ഇതേ കാരണത്താൽ ലിറ്റിൽ റെഡ് ഡോട്ട് (Little Red Dot) എന്നൊരു അപരനാമവും സിംഗപ്പൂരിന് ലഭിച്ചിട്ടുണ്ട്.സുപ്രധാന സംഭവങ്ങൾ അടയാളപ്പെടുത്തുന്നതിനായി സ്മാരക സ്റ്റാമ്പുകൾ സാധാരണയായി നൽകുന്നു. യുണൈറ്റഡ് പോസ്റ്റൽ യൂണിയനിലെ (യുപിയു) ഒരു സ്വതന്ത്ര അംഗമെന്ന നിലയിൽ, സിംഗപ്പൂർ 1966 ൽ സ്വാതന്ത്ര്യത്തിന്റെ ആദ്യ വാർഷികം ആഘോഷിച്ച് ആദ്യത്തെ സ്റ്റാമ്പുകൾ പുറത്തിറക്കി.
വംശീയ അശാന്തിയുടെ സമയത്ത് വംശീയവും സാംസ്കാരികവുമായ ഐക്യം വളർത്തുകയെന്ന ലക്ഷ്യത്തോടെ 1968-ൽ ആദ്യത്തെ നിർണായക നിർദേശങ്ങൾ, മാസ്കുകളും നൃത്തങ്ങളും പുറത്തിറക്കി. ആധുനികവത്കരണത്തോടെ, യുവതലമുറയ്ക്ക് അവരുടെ സാംസ്കാരിക വേരുകളുമായി ബന്ധം നഷ്ടപ്പെടുന്നു. ആരാധനാലയങ്ങളും അപ്രത്യക്ഷമായ വ്യാപാരങ്ങളും ചിത്രീകരിക്കുന്ന സ്റ്റാമ്പുകൾ അനശ്വരമാക്കാനും സിംഗപ്പൂരിന്റെ ബഹു സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കാനും സഹായിക്കുന്നു ഇവിടെത്തെ നാണയം സിങ്കപ്പൂർ ഡോളറാണ്.