ഇന്നത്തെ പഠനം | |
അവതരണം | സന്തോഷ് ഗിൽബർട്ട് തൃക്കാക്കര |
വിഷയം | തീപ്പെട്ടി ശേഖരണം |
ലക്കം | 108 |
മദർ ഇന്ത്യ
1957 ൽ മെഹബൂബ് ഖാന്‍െറ സംവിധാനത്തില്‍ നര്‍ഗീസും സുനില്‍ദത്തും മല്‍സരിച്ചഭിനയിച്ച ഹിന്ദി ചിത്രമാണ് മദര്‍ ഇന്ത്യ . ഓസ്കാർ അവാർഡിന് നാമ നിർദ്ദേശം ലഭിച്ച ആദ്യ ഇന്ത്യൻ സിനിമയായിരുന്നു മദർ ഇന്ത്യ. മെഹബൂബ് ഖാന്‍െറ തന്നെ 1940ല്‍ പുറത്തിറങ്ങിയ സിനിമ "ഔറത് " ന്‍െറ പുനരാവിഷ്കരണമായിരുന്നു മദര ്‍ഇന്ത്യ . ദാരിദ്ര്യത്തിനിടയിലും തെറ്റായ വഴിയില്‍ നടന്ന മകനെ വെടിവെച്ചുകൊന്ന ശക്തമായ കഥാപാത്രത്തിന്‍െറ റോളായിരുന്നു ഈ ചിത്രത്തില്‍ നര്‍ഗീസിന്. സുനില്‍ദത്താണ് ഈ ചിത്രത്തില്‍ മകന്‍െറ വേഷം അഭിനയിച്ചത്. ഈ ചിത്രത്തിന് ശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു.
രാധ (നർഗിസ്) എന്ന ദാരിദ്ര്യബാധിതയായ ഗ്രാമീണ സ്ത്രീ ഭർത്താവിന്റെ അഭാവത്തിൽ, തന്റെ മക്കളെ വളർത്താനും തന്ത്രപൂർവ്വം പണമിടപാടുകാരെ അതി ജീവിക്കാനും പല കഷ്ടതകൾ ക്കിടയിലും അവൾ പോരാടുന്ന കഥയാണിത്. അക്കാലത്തെ ഏറ്റവും ചെലവേറിയ ഹിന്ദി സിനിമാ നിർമ്മാണങ്ങളിലൊന്നായ ഈ ചിത്രം അതുവരെ ഇറങ്ങിയ ഏതൊരു ഇന്ത്യൻ ചിത്രത്തിനേക്കാളും ഏറ്റവും കൂടുതൽ കളക്ഷൻ നേടി വൻ ഹിറ്റായി മാറിയിരുന്നു. ഈ സിനിമ മുംബൈയിലെ ഒരു തിയേറ്ററിൽ ഒരു കൊല്ലത്തോളം ഓടിയിരുന്നു. പല അവാർഡുകളും വാരിക്കൂട്ടിയ ഈ സിനിമ 1958 ൽ മികച്ച വിദേശ ഭാഷ ചിത്രം എന്ന വിഭാഗത്തിൽ മറ്റ് നാല് വിദേശ സിനിമകളോടൊപ്പം ഓസ്കാർ അവാർഡിനും നോമിനേറ്റ് ചെയ്യപ്പെട്ടു. മറ്റ് ചിത്രങ്ങളോട് താരതമ്യം ചെയ്യുമ്പോൾ ഈ സിനിമയായിരുന്നു . സത്യത്തിൽ എല്ലാവിധത്തിലും ഓസ്കാർ അർഹിക്കുന്നതെന്ന് മെഹബൂബ് ഖാൻ ഉറച്ച് വിശ്വസിച്ചിരുന്നു.ചിത്രം അക്കാദമി അവാർഡ് നേടുന്നതിന് വളരെ അടുത്തെത്തിയാതായിരുന്നു പക്ഷെ ജൂറികളുടെ ഒരു വോട്ടിന് അവാർഡ് ഇറ്റാലിയൻ സിനിമയായ നൈറ്റ്സ് ഓഫ് കരീബിയക്ക് പോയി. അങ്ങനെ ഒരു വോട്ടിന്റെ കുറവിൽ മദർ ഇന്ത്യക്ക് ഓസ്കാർ നഷ്ടമാവുകയായിരുന്നു.
എന്റെ ശേഖരണത്തിലെ മദർ ഇന്ത്യ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു......
No comments:
Post a Comment