21/11/2020

13/11/2020- തീപ്പെട്ടി ശേഖരണം- ജസ്പ്രീത് ബുംറ

         

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
110

ജസ്പ്രീത് ബുംറ

ഒരു ഇന്ത്യൻ ക്രിക്കറ്റ് താരം ആണ് ജസ്പ്രീത് ജസ്ബിർ സിംഗ് ബുംറ 1993 ഡിസംബർ 6 ന് ഗുജറാത്തിലെ അഹമ്മദാബാദിലാണ് ജനനം കൃത്യതയാർന്ന യോർക്കർ, ഇൻ സ്വിംഗിംഗ് ഡെലിവറികളിൽ ബുമ്രയ്ക്ക് മികച്ച പ്രാവീണ്യം ആണ് ഉള്ളത്.  മണിക്കൂറിൽ 140–145 കിലോമീറ്റർ  വേഗതയിൽ പന്തെറിയുന്ന ബുംറ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബൗളർമാരിൽ ഒരാളാണ്.

2015- 16 ലെ ഓസ്ടേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെ പരുക്കേറ്റ ഭുവനേശ്വർ കുമാറിന് പകരക്കാരനായാണ് അരങ്ങേറ്റം കുറിച്ചത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും തന്റെതായ കഴിവ് തെളിയിച്ചിട്ടുള്ള കളിക്കാരൻ കൂടിയാണ് ജസ്പ്രീത്  ബുംറ . ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ആയ മുംബൈ ഇന്ത്യൻസിനായി 2013 മുതൽ കളിക്കുന്നു. കഴിഞ്ഞ 2020 സീസണിൽ 15 കളികളിൽ നിന്ന് 27 വിക്കറ്റുകളോടെ കൂടുതൽ വിക്കറ്റുകൾ നേടിയവരുടെ ഗണത്തിൽ 2 ആം സ്ഥാനം ബുംറയ്ക്ക് ആണ് . ഓസ്ട്രേലിയ , ഇംഗ്ലണ്ട് , ദക്ഷിണാഫ്രിക്ക , എന്നീ ടീമുകൾക്കെതിരെ അവരുടെ നാട്ടിൽ ഒരു ടെസ്റ്റിൽ 5 വിക്കറ്റ് നേട്ടം കൈവരിച്ച ആദ്യ ഏഷ്യൻ ബൗളർ ആണ് ബുംറ കൂടാതെ അരങ്ങേറ്റ വർഷം തന്നെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ( 8 കളികളിൽ 48 വിക്കറ്റ് ) കളിക്കാരൻ കൂടിയാണ് ബുറ.

ശരിയായ സമയത്ത്  യോർക്കർ പന്തെറിയാനും ഡെത്ത് ഓവറുകളിൽ മികച്ച പ്രകടനം നടത്താനുമുള്ള കഴിവുമാണ് ജസ്പ്രീത് ബുംറയെ ശ്രദ്ധേയൻ ആക്കിയത് .  അസാധാരണമായ , സ്ലിംഗ്- ആം ആക്ഷനും സ്വാഭാവിക വേഗതയും അദ്ദേഹത്തിനുണ്ട്, അദ്ദേഹത്തിന്റെ ഡെലിവറികളുടെ ഒരു പ്രത്യേക റിലീസ് പോയിന്റ് ബാറ്റ്സ്മാന്മാർക്ക് നേരത്തേ കൂട്ടി മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ഓഫ് സ്റ്റമ്പിന് പുറത്ത് അല്ലെങ്കിൽ ഹ്രസ്വമായി അദ്ദേഹം പന്തെറിയുന്നു.   ഇന്ത്യൻ ടീമിൽ തനതായ സ്ഥാനം നേടി  , ഡെത്ത് ഓവറുകളിൽ ഇന്ത്യയുടെ സ്പെഷ്യലിസ്റ്റായി അദ്ദേഹം ഇപ്പോൾ നിൽക്കുന്നു.

എന്റെ ശേഖരണത്തിലെ  ജസ്പ്രീത് ബുംറ യുടെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു....







No comments:

Post a Comment