ഇന്നത്തെ പഠനം | |
അവതരണം | BMA കരീം പെരിന്തൽമണ്ണ |
വിഷയം | റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ |
ലക്കം | 55 |
ജവഹർലാൽ നെഹ്റു ജന്മദിനം
റിപ്പബ്ലിക് ഇന്ത്യ ആദ്യമായി പുറത്തിറക്കിയ സ്മരണിക നാണയങ്ങളാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത് .
1964, മാർച്ച് മാസം 27 ന് ജവഹർലാൽ നെഹ്റു അന്തരിച്ചു. അതേ വർഷം, അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ന്, അദ്ദേഹത്തിന്റെ അനുസ്മരണാർതം 50 പൈസ, ഒരു രൂപ മൂല്യങ്ങളിൽ ഇന്ത്യ രണ്ട് നാണയങ്ങൾ പുറത്തിറക്കി.
ഈ നാണയങ്ങളിൽ "ജവഹർലാൽ നെഹ്റു" എന്ന മുദ്രാലേഖ (Legend) ഇംഗ്ലീഷിൽ മാത്രമായിരുന്നു. ഇത് കുറെ വിമർശനങ്ങൾക്ക് കാരണമായി. അത് കാരണം ഈ നാണയങ്ങളുടെ മുദ്റണം നിർത്തി വെച്ചു. തുടർന്ന് 1965 ഇൽ, "ജവഹർലാൽ നെഹ്റു" എന്ന് ഹിന്ദിയിൽ മാത്രം മുദ്രാലേഖയോടെ, 50 പൈസ മല്യമുളള നാണയങ്ങൾ ഇന്ത്യ പുറത്തിറക്കി.
No comments:
Post a Comment