ഇന്നത്തെ പഠനം | |
അവതരണം | ഹനീസ് M. കിളിമാനൂർ |
വിഷയം | കറൻസിയിലെ വ്യക്തികൾ |
ലക്കം | 22 |
സർ ജോസഫ് ബാങ്ക്സ്
സർ ജോസഫ് ബാങ്ക്സ് (13 ഫെബ്രുവരി1743 – 19 ജൂൺ 1820)ഒരു ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനും, സസ്യശാസ്ത്രജ്ഞനും, പ്രകൃതി ശാസ്ത്രങ്ങളുടെ രക്ഷാധികാരിയും ആയിരുന്നു.
1766-ൽ പ്രകൃതിചരിത്രത്തിൻറെ ഭാഗമായി ന്യൂഫൗണ്ട്ലാൻഡ്, ലാബ്രഡോർ എന്നിവിടങ്ങളിലേക്ക് ബാങ്ക്സ് പര്യവേക്ഷണം നടത്തുകയുണ്ടായി. ക്യാപ്റ്റൻ ജെയിംസ് കുക്കിന്റെ ആദ്യത്തെ കപ്പൽയാത്രയിൽ അദ്ദേഹത്തോടൊപ്പം ബാങ്ക്സ് ബ്രസീൽ, താഹിതി, എന്നീ പ്രദേശങ്ങൾ സന്ദർശിക്കുകയും 6 മാസങ്ങൾക്ക് ശേഷം ഓസ്ട്രേലിയയിലെ ന്യൂസീലൻഡിൽ മടങ്ങിയെത്തുമ്പോഴേയ്ക്കും ഉടനടി അദ്ദേഹം പ്രശസ്തിയിലേക്ക് എത്തുകയും ചെയ്തു. 41 വർഷത്തിലധികമായി അദ്ദേഹം റോയൽ സൊസൈറ്റി പ്രസിഡന്റ് പദവി വഹിച്ചിരുന്നു. ക്യൂവിലെ റോയൽ ബൊട്ടാണിക് ഗാർഡനിൽ കിങ് ജോർജ്ജ് മൂന്നാമൻറെ ഉപദേഷ്ടാവായിരുന്നുകൊണ്ട് സസ്യശാസ്ത്രജ്ഞരെ ലോകമെമ്പാടും അയച്ച് സസ്യശേഖരണം നടത്തുകയും ക്യൂഗാർഡനെ ലോകത്തിലെ ഏറ്റവും മികച്ച ബൊട്ടാണിക്കൽ ഗാർഡനാക്കി ഒരുക്കിയെടുക്കുകയും ചെയ്തു. 30,000 സസ്യങ്ങൾ ഗാർഡനിലേയ്ക്കായി അദ്ദേഹത്തിൻറെ വീട്ടിൽ നിന്ന് കൊണ്ടുവന്നതിൻറെ പേരിൽ അദ്ദേഹത്തിന് ബഹുമതി നൽകിയിട്ടുണ്ട്. അതിൽ 1,400 സസ്യങ്ങൾ അദ്ദേഹം തന്നെ കണ്ടെത്തിയതാണെന്ന ബഹുമതിയുമുണ്ട്.
കരോലിൻ ചിഷോം
കരോലിൻ ചിഷോം (30 മെയ് 1808 - 25 മാർച്ച് 1877) പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു ഇംഗ്ലീഷ് മനുഷ്യസ്‌നേഹിയായിരുന്നു. ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ വിശുദ്ധരുടെ കലണ്ടറിൽ മെയ് 16 ന് അവളെ അനുസ്മരിക്കുന്നു. കത്തോലിക്കാസഭ അവളെ ഒരു വിശുദ്ധയായി അംഗീകരിക്കാനുള്ള നിർദേശങ്ങളും വന്നിട്ടുണ്ട്. വിവാഹസമയത്ത് അവൾ കത്തോലിക്കാ മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും മക്കളെ കത്തോലിക്കരായി വളർത്തുകയും ചെയ്തിരുന്നു.
1967 ൽ ഓസ്‌ട്രേലിയ പുറത്തിറക്കിയ 5 ഡോളർ ബാങ്ക്നോട്ട്.
മുൻവശം ( Obverse): ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞൻ സർ ജോസഫ് ബാങ്ക്സിൻ്റെ ഛായാചിത്രം, ഓസ്‌ട്രേലിയൻ സസ്യജാലങ്ങൾ, ബാങ്‌സിയ സസ്യവും വിത്തുകളും ആലേഖനം ചെയ്തിരിക്കുന്നു.
പിൻവശം(Reverse): കരോളിൻ ചിഷോമിൻ്റെ ഛായാചിത്രം, 1848 ൽ സിഡ്നി കടൽത്തീരം, സ്ത്രീകളുടെയും കുട്ടികളുടെയും മിനി ഛായാചിത്രങ്ങൾ. ബല്ലാറാത്ത് - ബാർക്ക് കപ്പൽ, എന്നീ ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.
No comments:
Post a Comment