21/11/2020

20/11/2020- തീപ്പെട്ടി ശേഖരണം- കലപ്പ

          

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
111

കലപ്പ

കൃഷിയിൽ വിത്ത് വിതക്കോ നടീലിനോ മുമ്പായി മണ്ണ് ഇളക്കി മറിച്ച് തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണ്  കലപ്പ . കലപ്പ ഉപയോഗിച്ച് മണ്ണ് ഇളക്കിമറിക്കുന്ന പ്രക്രിയയെ ഉഴവ്  അല്ലെങ്കിൽ ചാലു കീറൽ എന്നു പറയുന്നു. മേൽമണ്ണ് ഇളക്കി പോഷകങ്ങൾ മുകളിലേക്ക് കൊണ്ടുവരുന്നതിനും മുൻ വിളയിറക്കലിലെ അവശിഷ്ടങ്ങളും കളകളും മണ്ണിനടിയിലേക്ക് പോകുന്നതിനുമാണ് മണ്ണ് ഉഴുകുന്നത്. കൂടാതെ മണ്ണിലെ വായുസഞ്ചാരം കൂടുന്നതിനും അതുവഴി മണ്ണിൽ ഈർപ്പം തങ്ങിനിൽക്കുന്നതിനും ഇത് സഹായിക്കുന്നു.കലപ്പയുടെ ഉപയോഗം കൃഷിയുടെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട പുരോഗതികളിലൊന്നാണ്. ആദ്യകാലങ്ങളിൽ കാളകളെ ആയിരുന്നു കലപ്പ വലിക്കാൻ ഉപയോഗിച്ചിരുന്നത്. പിന്നീട്  കുതിരകളെയും ഉപയോഗിച്ചു തുടങ്ങി. വ്യവസായവൽക്കൃത രാജ്യങ്ങളിൽ ആവിയന്ത്രം നിലമുഴലിന് ഉപയോഗിച്ചുതുടങ്ങി. ഇവ ക്രമേണ യന്ത്രസഹായത്താൽ പ്രവർത്തിക്കുന്ന ട്രാക്ടറുകൾക്ക് വഴിമാറി.ജീവിത രീതിയുടെ പ്രത്യേകത കൊണ്ട് മണ്ണീൽ സൂക്ഷ്മ രൂപത്തിൽ ഇതേ ഗുണം ചെയ്യുന്ന  മണ്ണിര  "പ്രകൃതിയുടെ കലപ്പ" എന്നറിയപ്പെടുന്നു.

എന്റെ ശേഖരണത്തിലെ കലപ്പയുടെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു..........



No comments:

Post a Comment