21/11/2020

12-11-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(55) - നെപ്പോളിയൻ

       

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
55

 നെപ്പോളിയൻ

നെപ്പോളിയൻ ബോണപ്പാർട്ട് ( 15 ഓഗസ്റ്റ് 1769 – 5 മെയ് 1821) ഒരു പതിറ്റാണ്ടു കാലം (1804- 1814) ഫ്രഞ്ച് ചക്രവർത്തിയും സൈനികമേധാവിയുമായിരുന്നു. 1789-ലെ ഫ്രഞ്ചു വിപ്ലവത്തെ തുടർന്ന് 1792 സെപ്റ്റംബറിൽ അധികാരമേറ്റ ഒന്നാം റിപ്പബ്ലിക്കൻ ഭരണകൂടത്തിന്,സ്വന്തം നിലനില്പിനായി യൂറോപ്പിലെ മറ്റു രാജ്യങ്ങളുമായി നിരന്തരം പോരാടേണ്ടി വന്നു. ഫ്രഞ്ചു വിപ്ലവയുദ്ധങ്ങൾ(French Revolutionary Wars)എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന ഈ യുദ്ധങ്ങളിലാണ് നെപ്പോളിയൻ സൈനികനെന്ന നിലയിൽ രാഷ്ട്രത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. അതേ സമയത്ത് ഫ്രാൻസിന്റെ ആഭ്യന്തരസ്ഥിതിയും സങ്കീർണമായിരുന്നു.വിപ്ലവാനന്തരം നിലവിൽ നിന്ന ജനപ്രതിനിധിസഭക്ക് നിരന്തരം പേരുമാറ്റം സംഭവിച്ചു- നാഷണൽ അസംബ്ലി (ഫ്രഞ്ചു വിപ്ലവം)(ജൂൺ -ജൂലൈ 1789) നാഷണൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി(ഫ്രാൻസ്)(1789 ജൂലൈ- 1791സപ്റ്റമ്പർ ), ലെജിസ്ലേറ്റീവ് അസംബ്ലി( 1791 ഒക്റ്റോബർ-1792 സപ്റ്റമ്പർ) എന്നിങ്ങനെ. 1792 സപ്റ്റമ്പറിൽ പൊതു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന പ്രഥമ ഫ്രഞ്ചു റിപബ്ലിക്കിന്റെ(1792 സപ്റ്റമ്പർ.-1799 നവമ്പർ) ഭരണഭാരം നാഷണൽ കൻവെൻഷനിൽ നിക്ഷിപ്തമായിരുന്നു . 1793-94 കാലത്തെ ഭീകരവാഴ്ചക്കു ശേഷം 1795-ൽ നാഷണൽ കൺവെൻഷനു പകരമായി ഡയറക്റ്ററി എന്ന പേരിൽ നേതൃത്വകൂട്ടായ്മയും രണ്ടു മണ്ഡലങ്ങളുള്ള ജനപ്രതിനിധി സഭയും ഭരണമേറ്റു. 1799-ൽ ഡയറക്റ്ററിയേയും രണ്ടു ജനപ്രതിനിധിസഭകളേയും അട്ടിമറിച്ച് കോൺസുലേറ്റ്' എന്ന ഭരണസംവിധാനം നടപ്പിലാക്കാൻ നെപ്പോളിയൻ മുൻകൈയെടുത്തു. രാഷ്ട്രത്തലവനെന്ന് സ്വയം പ്രഖ്യാപിച്ചില്ലെങ്കിലും, കോൺസുലേറ്റിന്റെ മുഖ്യ നേതാവെന്ന നിലക്ക് തുടർന്നുള്ള അഞ്ചു കൊല്ലങ്ങൾ നെപ്പോളിയൻ സ്വേഛാഭരണം നടത്തി. 1804-ൽ കോൺസുലേറ്റ് പിരിച്ചുവിട്ട് സ്വയം ചക്രവർത്തി പദമേറ്റു ഫ്രാൻസിനെതിരെ അണിനിരന്ന യൂറോപ്യൻ സൈനിക ശക്തികളുടെ മേൽ നേടിയ വിജയം അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച പട്ടാളമേധാവികളിലൊരാൾ എന്ന പ്രശംസക്കു അർഹനാക്കി. നെപ്പോളിയൻ യൂറോപ്പിലാകമാനം തന്റെ ആധിപത്യം സ്ഥാപിക്കാൻ പരിശ്രമിച്ചു. നെപ്പോളിയന്റെ ഈ നീക്കത്തിനെതിരെ മറ്റു യൂറോപ്യൻ ശക്തികൾ പലതവണ സംഘം ചേർന്ന് യുദ്ധത്തിനിറങ്ങി. ബ്രിട്ടന്റെ നേതൃത്വത്തിൽ നടന്ന പ്രസിദ്ധമായ വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ പരാജിതനായി രാഷ്ട്രീയാഭയം തേടിയ നെപ്പോളിയനെ ബ്രിട്ടീഷു ഭരണാധികാരികൾ സെന്റ് ഹെലന ദ്വീപിലേക്ക് നാടു കടത്തി. 1821 മേയ് 5 ന് അൻപത്തിഒന്നാം വയസ്സിൽ സെന്റ് ഹെലെനയിലെ ലോംഗ്‌വുഡിൽ വച്ച് ഇദ്ദേഹം നിര്യാതനായി. ഉദരത്തിലെ കാൻസറായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് രേഖപ്പെടുത്തുന്നു.












No comments:

Post a Comment