21/11/2020

10/11/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ഹോങ് കോങ്

         

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
66

ഹോങ് കോങ്

ചൈനയിലെ ഒരു പ്രത്യേക ഭരണമേഖലയാണ്‌ ഹോങ്കോങ്ങ് . പേള്‍ നദിയുടെ ഡെല്‍റ്റയില്‍ ചൈനയുടെ തെക്കു കിഴക്കന്‍ തീരത്ത് തെക്കന്‍ ചൈനക്കടലിന് അഭിമുഖമായി കിടക്കുന്ന പ്രദേശമാണ്  . ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, വ്യാപാ‍ര പ്രദേശങ്ങളിലൊന്നാണ് ഹോങ്ങ് കോങ്ങ്.

തെക്കന്‍ ചൈന കടലിലെ 236 ദ്വീപുകള്‍ ചേര്‍ന്ന പ്രദേശമാണ് ഹോങ് കോങ് (ലന്താവു, ഹോങ്ങ് കോങ്ങ്, എന്നിവയാണ് വലിപ്പത്തില്‍ ഒന്നും രണ്ടും സ്ഥാനമുള്ള ദ്വീപുകള്‍. ഏറ്റവും അധികം ജനസംഖ്യ ഹോങ്ങ് കോങ്ങിലാണ്. അപ് ലൈ ചൗ ദ്വീപാണ് ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപ്. 'ഹോങ് കോങ്' എന്ന വാക്കിനര്‍ത്ഥം 'സുഗന്ധ തുറമുഖം' എന്നാണ്.കറുപ്പ് യുദ്ധത്തിൽ ജയിച്ചാണ് ബ്രിട്ടൻ ചൈനയിൽ നിന്ന് 1843-ൽ ഹോങ്ങ് കോങ്ങ് സ്വന്തമാക്കിയത്.  രണ്ടാം കറുപ്പ് യുദ്ധത്തെ തുടർന്ന് കൊവ് ലൂണും ബ്രിട്ടൻ കരസ്ഥമാക്കി. ന്യൂ കൊവ് ലൂൺ, ലന്താവു എന്നിവ ഉൾപ്പെടെയുള്ള ഭാഗങ്ങൾ 1898 ജൂലൈ 1ന്  തൊണ്ണൂറ്റി ഒൻപതു  വർഷത്തേക്ക് ബ്രിട്ടൻ പാട്ടത്തിനെടുത്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹോങ്ക് കോങ്ങ് ജപ്പാന്റെ അധീനതയിലായി. ഒട്ടേറെ തദ്ദേശീയരെ ഇക്കാലത്ത് ജപ്പാൻ പട്ടാളം വധിച്ചു.  യുദ്ധത്തിൽ ജപ്പാൻ തോറ്റതോടെ ഹോങ്ങ് കോങ്ങ് വീണ്ടും ഉണർന്നെണീറ്റു.  യുദ്ധാനന്തരം ചൈനയിൽ കുമിന്താങ്ങും കമ്യൂണിസ്റ്റുകളും പോരാട്ടത്തിലേർപ്പെട്ടപ്പോൾ ഹോങ്ക്  കോങ്ങിലേക്ക് കുടിയേറ്റമുണ്ടായി.  പിന്നീട് കമ്യൂണിസ്റ്റ് സർക്കാരിനെ ഭയന്ന് ഒട്ടേറെ പേർ കുടിയേറി. ചൈനയും ബ്രിട്ടനും ചേർന്ന് ഹോങ്ക്‌ കോങ്ങ് കൈമാറ്റത്തിനുള്ള കരാർ (സൈനോ - ബ്രിട്ടിഷ് ജോയിന്റ് ഡിക്ലറേഷൻ) 1984 ഡിസംബർ 19-ന് ഒപ്പു വച്ചു.

1997 ജൂലൈ ഒന്ന് മുതൽ ഹോങ്ക്  കോങ്ങ് ചൈനയുടെ ഭാഗമായി.  ഹോങ്ക്  കോങ്ങിലെ അവസാനത്തെ ബ്രിട്ടീഷ് ഗവർണ്ണർ ക്രിസ് പേറ്റൻ അന്ന് രാത്രി ഹോങ്ക്  കോങ്ങ് വിട്ടു.  ചീഫ് എക്സിക്യുട്ടീവ് ആണ് ഹോങ്ങ് കോങ്ങ് സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റീവ് റീജിയന്റെ ഭരണാധിപൻ. 2005 ജൂൺ 16-ന് തെരഞ്ഞെടുക്കപ്പെട്ട  റൊണാൾഡ് ത്സാങ്ങ് ആണ് ഇപ്പോഴത്തെ ചീഫ് എക്സിക്യുട്ടീവ്.

ലോകത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഹൊങ്കൊങ്ങ്. ലോകത്തിലെ ആകെ ആറ് ഡിസ്നിലാണ്ട് പാര്‍ക്കുകളില്‍ ഒരെണ്ണം ഹൊങ്കൊങ്ങ് ഇല്‍ സ്ഥിതി ചെയ്യുന്നു.പ്രശസ്തമായ സിംഗ്യി പാലത്തിനടുത്തായി, സിം ഷാ ശൂഈ, കൌലൂണ്‍, തിന്‍കൌ, എന്നിങ്ങനെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്.കോൺസലേറ്റുകൾ ലോകത്ത് ഏറ്റവും കൂടുതൽ ഇവിടെയാണ് 110 ന്യൂയോർക്കിൽ പോലും 100 കാണു ! ഭാഷ കാറ്റൊനീസ് ചൈനീസ് ഇംഗ്ലീഷ്.ഇവിടുത്തേ നാണയം ഹോങ് കോങ് ഡോളർ ആണ്. വിക്ടോറിയ യാണ്  തലസ്ഥാനം







No comments:

Post a Comment