01/11/2020

27/10/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ബ്രൂണൈ

        

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
64

ബ്രൂണൈ

തെക്കുകിഴക്കേ ഏഷ്യയിൽ ബോർണിയോ ദ്വീപിൽ ഉള്ള ഒരു രാജ്യമാണ് ബ്രൂണൈ ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് ബ്രൂണൈ, അബോഡ് ഓഫ് പീസ് (ബ്രൂണൈ രാജ്യം, സമാധാനത്തിന്റെ വാസസ്ഥലം) (മലയ്: നെഗാര ബ്രൂണൈ ഡറസ്സലാം,തെക്കൻ ചൈന കടലുമായി തീരദേശം ഒഴിച്ചാൽ കിഴക്കേ മലേഷ്യയിലെ സരാവാക്ക് സംസ്ഥാനത്താൽ ബ്രൂണൈ പൂർണ്ണമായും ചുറ്റപ്പെട്ടു കിടക്കുന്നു. ശക്തമായ ഒരു സുൽത്താനൈറ്റിന്റെ ബാക്കിപത്രമായ ബ്രൂണൈ യുണൈറ്റഡ് കിങ്ഡത്തിൽ നിന്ന് 1984 ജനുവരി 1-നു സ്വാതന്ത്ര്യം നേടി.

മലേഷ്യ രാജ്യത്തിന്റെ അധികമാർക്കും അറിയാത്ത തീരെ ജനവാസമില്ലാത്തൊരു ഭാഗം മലേഷ്യയോട് വേർപെട്ട് കിഴക്കുമാറി സ്ഥിതി ചെയ്യുന്നുണ്ട്. കിഴക്കൻ മലേഷ്യ എന്നറിയപ്പെടുന്ന, തെക്കൻ ചൈനാ കടലിനോട് ചേർന്നുള്ള ഈ സ്ഥലവും, നിറയെ ദ്വീപുകൾ ഉൾപ്പെട്ട രാജ്യമായ ഇന്തോനേഷ്യയുടെ ഒരുഭാഗവും കൂടിച്ചേർന്ന വലിയൊരു പ്രദേശത്തിന്റെ മുകളിൽ തിലകക്കുറി ചാർത്തിയ പോലെയാണ് ബ്രൂണെ രാജ്യം നിലകൊള്ളുന്നത്.അതിപുരാതനമായഹിന്ദുസാമ്രാജ്യമായ ശ്രീ വിജയ സാമ്രാജ്യം ഇവിടെ ശക്തമായ് നിലനിന്നിരിരുന്നു പിന്നീട് അറബ് വണിക്കുകൾ . 15-ാം നൂറ്റാണ്ടിൽ ഇവിടെ ഇസ്ലാമിക രാജക്കൻമാരുടെ ശക്തമായ ഭരണം നിലവിൽ വന്നു. സുൽത്താനേറ്റ് ഓഫ് ബ്രൂണെ അഥവാ മലായ് ഭാഷയിൽ 'നെഗര ബ്രൂണെ ദറുസലെം' (Negara Brunei Darussalam) എന്നറിയപ്പെടുന്ന ഈ കൊച്ചുരാജ്യത്ത് 5 ലക്ഷത്തിൽ താഴെ മാത്രം ജനങ്ങളാണ് വസിക്കുന്നത്. മലേഷ്യൻ ഭാഷയായ മലായ് തന്നെയാണ് വളരെക്കുറച്ച് മാറ്റങ്ങളോടെ 'മലയു ബ്രൂണെ' എന്നപേരിൽ ഇവിടുത്തെ ജനങ്ങളുടെ ഭാഷ. അത് മാത്രമല്ല മലേഷ്യയുമായി ബന്ധപ്പെട്ടുള്ളത്; ആചാരങ്ങളും വാസ്തുവിദ്യകളും തുടങ്ങി മുഴുവൻ ജീവിതരീതികളും മലേഷ്യയിൽനിന്നും വേരോടെ പിഴുതെടുത്തതാണ്. ഒരുവിധപ്പെട്ടവരൊക്കെ ഇംഗ്ലീഷ് സംസാരിമെന്നതിനാൽ നവരസങ്ങൾ കുറച്ചേ പ്രയോഗിക്കേണ്ടി വരുള്ളൂ. ഇസ്ലാം ആണ് ബ്രൂണെയിലെ ഔദ്യോഗിക മതം.ഇസ്ലാം മതത്തിന്റെ നെടുംതൂണായ അറബ് ഭാഷ, ഔദ്യോഗികമല്ലെങ്കിൽക്കൂടി ഇവിടെ വഴികളിലും കടകളുടെയൊക്കെ ബോർഡുകളിലും ഇംഗ്ലീഷിനൊപ്പം സ്ഥാനം പിടിച്ചിട്ടുണ്ട്.ലൈംഗികപീഡനം ബ്രൂണൈ ദറുസ്സലാമിൽ നിരോധിച്ചിട്ടുണ്ട്. സ്ത്രീകളുടെ മാന്യതയെ സംരക്ഷിക്കുന്ന വകുപ്പുകൾ ഈ നിയമത്തിലുണ്ട്. ആരെങ്കിലും ഈ നിയമം ലംഘിച്ചാൽ അഞ്ചുവർഷം തടവും ചൂരൽ-പ്രയോഗവും ഉണ്ടാകും. ബലാൽകാരത്തിനു ശിക്ഷ 30 വർഷം വരെ തടവും 12 അടിയിൽക്കുറയാത്ത ശിക്ഷയുമുണ്ടാകും.ബ്രൂണൈയിലെ മുസ്ലിം സ്ത്രീകൾ തലമൂടുന്ന പരമ്പരാഗത വസ്ത്രമായ, തുഡോങ് ധരിച്ചിരിക്കണം.2015 ൽ  ക്രിസ്തുമസ് ആഘോഷങ്ങൾ നിരോധിച്ചു. സാന്താക്ലോസിനോട് സാമ്യമുള്ള തൊപ്പികളോ വസ്ത്രങ്ങളോ ധരിക്കുന്നതും പൊതുസ്ഥലത്തെ ക്രിസ്തുമസ് അലങ്കാരങ്ങളും വിലക്കപ്പെട്ടു. തദ്ദേശീയരായ മുസ്ലിം ജനതയ്ക്ക് മാത്രമായിരുന്നു ഈ വിലക്ക് ബാധകമായത്. ബ്രൂണെയിലെ കറൻസിയിലും അറബിയിലുള്ള അച്ചടിയുണ്ട്. ജീവിതരീതികൾ മലേഷ്യയുമായി ബന്ധമുള്ളതാണെങ്കിൽ ഇവിടുത്തെ കറൻസിക്ക് സാമ്യം സിംഗപ്പൂരുമായാണ്. ബ്രൂണെ ഡോളർ (BND) എന്ന കറൻസി സിംഗപ്പൂർ ഡോളറിന്റെ അതേ മൂല്യത്തോടുകൂടിയതാണ്. അതുകൊണ്ടുതന്നെ ഇവ രണ്ടും നിർദാക്ഷിണ്യം ബ്രൂണെയിൽ ഉപയോഗിക്കാൻ സാധിക്കും..





No comments:

Post a Comment