21/11/2020

18-11-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(56) - ഷമാം (Musk Melon)

        

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
56

  ഷമാം  (Musk Melon)

കുമ്പളങ്ങയുടെ ആകൃതിയുള്ള മുറിച്ചാൽ മത്തങ്ങയോടു സാമ്യമുള്ള ഈ പഴത്തിന് ഷമാം എന്നാണ് വടക്കൻ കേരളത്തില്‍ പേര്. മസ്ക് മെലൺ (Musk Melon) എന്നും കാന്റ് ലോപ് എന്നും ഇംഗ്ലീഷിൽ പേരുള്ള ഇതിനെ മലയാളത്തിൽ തയ്ക്കുമ്പളം എന്നു വിളിക്കും.മധുരവും സുഗന്ധവുമുള്ള പഴമാണ് മസ്‌ക്മെലൻ.

മസ്‌ക്മെലൻ അതിന്റെ സവിശേഷമായ സ്വാദിനുപുറമെ, പ്രധാനപ്പെട്ട പോഷകങ്ങളുടെ ഒരു സമ്പത്ത് നൽകുന്നു, മാത്രമല്ല ആരോഗ്യപരമായ പല ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഗള്‍ഫില്‍ ഏറെ പ്രചാരമുള്ള ഫ്രൂട്‌സ് ആണ് ഷമാം.ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഷമാം പഴം.(റോക്ക് മെലണ്‍, സ്വീറ്റ് മെലണ്‍)
കുക്കുർബിറ്റേസീ കുടുംബത്തിൽപ്പെട്ട ഒരു ഫലമാണ് ഷമാം. മസ്ക് മെലൺ എന്നറിയപ്പെടുന്ന ഈ ഫലം പഴമായും ജ്യുസാക്കിയും കഴിക്കാൻ ഉത്തമമാണ്. സ്വീറ്റ് മെലൺ (Sweet Melon) എന്ന് ഇംഗ്ലീഷിലും മുലാം പഴം എന്ന് തമിഴിലും പറയുന്ന ഈ പഴത്തിന് അറബിയിൽ ഷമാം എന്നാണ് പറയുന്നത്.





No comments:

Post a Comment