31/05/2017

31-05-2017- പത്രവർത്തമാനങ്ങൾ- Young India



ഇന്നത്തെ പഠനം

അവതരണം

Ashwin Ramesh

വിഷയം

ലോകത്തിലെ പത്ര വർത്തമാനങ്ങൾ

ലക്കം

9

Young India
(യങ്ങ് ഇന്ത്യ)

മഹാത്മ ഗാന്ധിജി തന്റെ രാഷ്ട്രീയ ജീവിതത്തിൽ കടന്നു പോയ ഓരോ ദിവസത്തയും കാര്യങ്ങളും ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ പ്രവർത്തനാപരമായ കാര്യങ്ങളു അടങ്ങിയ വിവരങ്ങൾ അച്ചടിച്ച് പുസ്തക രൂപത്തിൽ തയ്യാറാക്കിയ ഒരു വാർഷിക പത്രമാണ് യങ്ങ് ഇന്ത്യ.1919 മുതൽ 1931 വരെ ഈ പത്രം നിലനിനിരുന്നു.
1927-28 കാലത്തെ യങ്ങ് ഇന്ത്യ ചിത്രത്തിൽ കാണാം.




30-05-2017- പണത്തിലെ വ്യക്തികൾ- റോബർട്ട്‌ ദി ബ്രൂസ്


ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
3


റോബർട്ട്‌ ദി ബ്രൂസ് എന്ന രാജാവും പിന്നെ ഒരു ചിലന്തിയും
  
സ്ഥിരോത്സാഹത്തിലൂടെ വിജയം പ്രാപിക്കുന്ന വിദ്യ റോബര്‍ട്ട് ബ്രൂസ് എന്ന രാജവിനെ പഠിപ്പിച്ചത് അല്ലെങ്കില്‍ രാജാവിനു പ്രചോദനം നല്‍കിയത് ഒരു എട്ടുകാലി (ചിലന്തി) ആണ്.
            
അവസരങ്ങള്‍ ഉള്ളപ്പോള്‍, ജയിക്കുമെന്ന ആശക്ക് വഴിയുള്ളപ്പോള്‍ അത് എത്ര ചെറുതായാലും പരിശ്രമം വിടരുതെന്ന് ഈ ജീവി തന്റെ പ്രവര്‍ത്തിയിലൂടെ രാജാവിനു കാണിച്ചുകൊടുത്തു. യുദ്ധത്തില്‍ തോറ്റ് ക്ഷീണിതനായി ഒറ്റക്ക് ഒരു ജീര്‍ണ്ണിച്ച കുടിലില്‍ കഴിയേണ്ടി വന്ന രാജാവിന്റെ മുന്നില്‍ ഒരു ചിലന്തി അതിന്റെ വല കെട്ടുകയായിരുന്നു. ഒരു തൂണില്‍ നിന്നും മറ്റെ തൂണിലേക്ക് തന്റെ വല വലിച്ചുകെട്ടാന്‍ ശ്രമിച്ച് ആറു തവണ അത് പരാജയപ്പെട്ടു. ഇനിയും അത് വിജയിക്കുകയില്ലെന്ന് ധരിച്ച രാജാവിനെ വിസ്മയപ്പെടുത്തികൊണ്ട് ഏഴാം തവണ അത് വിജയം വരിച്ചു. രാജാവ് വീണ്ടുകിട്ടിയ വീര്യത്തോടെ എഴുന്നേറ്റ് തന്റെ നാട്ടില്‍ ചെന്ന് തുടര്‍ച്ചയായി എട്ടു വര്‍ഷം യുദ്ധം ചെയ്ത് വിജയശ്രീലാളിതനായി. ശരിക്കും നടന്ന ഈ സംഭവം ഇന്നും  കുട്ടികൾക്ക്  പഠിക്കുവാനുണ്ട് സിലബസ്സിൽ.           റോബർട്ട്‌ ദി ബ്രൂസ് രാജാവ്‌ (വർഷം 1274-1329 വരെ)  സ്കോട്ലൻഡിലെ ദേശീയ നായകനാണ്.
റോബർട്ട്‌ ദി ബ്രൂസ് രാജാവിനെയും,വലതു വശത്ത് അദേഹത്തിന് വീര്യം പകർന്നു  കൊടുത്ത ചിലന്തിയെയും, കെട്ടിയ വലയും കാണാം. സ്കോട്ലൻഡ് ഇവരെ  ആദരിച്ചിറക്കിയ 20 പൗണ്ട് ബാങ്ക് നോട്ട്.


29-05-2017- Stories On Money- രാജീവ് ഗാന്ധി


ഇന്നത്തെ പഠനം
അവതരണം
Ameer Kollam
വിഷയം
Stories On Money
ലക്കം
37


രാജീവ് ഗാന്ധി



ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രി                  ജനനം- 1984                  മരണം- 1989              ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ്, 40 അം വയസ്സിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചു.     മരണാനന്തരം 1991 ൽ രാജ്യം ഒരു പൗരനു നൽകുന്ന പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി ആദരിച്ചു                           1984 ലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യൻ പാർലിമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ രാജീവ് അധികാരത്തിലെത്തിച്ചു. മത്സരിച്ച 491 ൽ 404 സീറ്റുകൾ കരസ്ഥമാക്കി കോൺഗ്രസ്സ് വിജയിച്ചു.      1991 ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണവേളയിൽ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ച് എൽ.ടി.ടി.ഇ തീവ്രവാദികളാൽ വധിക്കപ്പെട്ടു . രാജീവ് ഗാന്ധിയുടെ ചിത്രം ആലേഖനം 1991 ലെ ഒരു രൂപ നാണയം. 

28/05/2017

27-05-2017- കറൻസി പരിചയം- അഫ്ഗാൻ കറൻസി (Part-2)



ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം



അഫ്ഗാൻ കറൻസി (അഫ്‌ഗാനി - Afghani)


Continuation... (Part-2)

അഫ്‌ഗാനിസ്ഥാന്റെ കറൻസിയാണ് Afghani . 1925-ലാണ് ആദ്യത്തെ Afghani കറൻസി  പുറത്തിറങ്ങിയത്. 2001 -ൽ താലിബാൻ ഭരണം അവസാനിക്കുകയും 2002 -ൽ പുതിയ അഫ്ഘാൻ കറൻസി(Afghani)  പുറത്തിറങ്ങുകയും ചെയ്തു.

2002  മുതൽ....

2002 ഒക്ടോബർ 7-നും 2003 ജനുവരി 2-നും ഇടയിൽ പുതിയ അഫ്‌ഗാനി പുറത്തിറങ്ങി. 1, 2, 5, 10, 20, 50, 100, 500, 1000 എന്നീ denomination - കളിലാണ് ഇവ പുറത്തിറങ്ങിയത്. രണ്ടു വ്യത്യസ്ത നിരക്കുകളിലാണ്  പഴയ അഫ്‌ഗാനി കറൻസികളെ ജനങ്ങൾ പുതിയ അഫ്‌ഗാനിയിലേക്ക് മാറ്റിയത്. പ്രസിഡണ്ട് ബുർഹാനുദീൻ റബ്ബാനിയുടെ ഗവണ്മെന്റ് ഇഷ്യൂ ചെയ്ത നോട്ടുകൾ 1000 Afghani = 1 New Afghani എന്ന നിരക്കിലാണ് Replace ചെയ്തത്.  എന്നാൽ അബ്ദുൾ റഷീദ് ദോസ്തം ഇഷ്യൂ ചെയ്ത നോട്ടുകൾ 2000 Afghani = 1 New Afghani എന്ന നിരക്കിലും  Replace ചെയ്യപ്പെട്ടു . 43 new Afghani = 1 US dollar എന്നതായിരുന്നു അന്താരാഷ്ട്ര വിനിമയ നിരക്ക്. 2005-ൽ 1, 2, 5  അഫ്‌ഘാനി നോട്ടുകൾ നാണയത്തിലേക്ക് മാറി. 2004-ലും 2008- ലും വിവിധ  denomination - ലുമുള്ള നോട്ടുകളിലെ സുരക്ഷാ സംവിധാനങ്ങൾ  കൂടുതൽ മെച്ചപ്പെടുത്തി. 

End



26-05-2017- വിദേശ കറൻസി പരിചയം- Singapore



ഇന്നത്തെ പഠനം
അവതരണം
ജൻസൺ പൗവത്ത് തോമസ്
വിഷയം
വിദേശ കറൻസി - നാണയ പരിചയം
ലക്കം
48


സിംഗപ്പൂർ (Singapore)


തെക്ക് കിഴക്ക് ഏഷ്യയിലെ ഒരു ദ്വീപ്‌ രാഷ്‌ട്രം. ഇന്തോനേഷ്യ, മലേഷ്യ ഇവയാണ് അയൽരാജ്യങ്ങൾ. തലസ്ഥാനം സിംഗപ്പൂർ. സിംഹനഗരം എന്ന അപരനാമത്തിലും സിംഗപ്പൂർ അറിയപ്പെടുന്നു. ഇംഗ്ലീഷ്, മന്ദാരിൻ, മലായ്, തമിഴ് എന്നിവയാണ് ഭാഷകൾ. ബുദ്ധമതം പ്രധാനമതം.


എ ഡി രണ്ടാം നൂറ്റാണ്ടുമുതൽ തദ്ദേശീയ രാജവംശങ്ങളുടെ കീഴിലായിരുന്നു സിംഗപ്പൂർ. 1819ൽ ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി (EEIC)യുടെ വ്യാപാരകേന്ദ്രം എന്ന നിലയിൽ Stanford Raffles ആണ് സിംഗപ്പൂർ സ്ഥാപിച്ചത്. EEIC യുടെ തകർച്ചയ്ക്ക് ശേഷം സിംഗപ്പൂരിനെ ബ്രിട്ടീഷ് ഇന്ത്യയുടെ അധികാരപരിധിയിൽ കൊണ്ടുവരികയും 1826ൽ Straits Settlements ഭാഗമാക്കുകയും ചെയ്തു. രണ്ടാംലോകമഹായുദ്ധത്തിൽ ജപ്പാൻ സിംഗപ്പൂർ കീഴടക്കി.
1963ൽ  ബ്രിട്ടീഷ് അധീനപ്രദേശങ്ങൾ  മലേഷ്യ എന്ന പേരിൽ ഒരു ഫെഡറേഷൻ ആവുകയും സ്വാതന്ത്ര്യം നേടുകയും ചെയ്തു. എന്നാൽ ആശയപരമായ അനൈക്യത്തെ തുടർന്ന് 1965 ആഗസ്റ്റ് 9ന് സിംഗപ്പൂർ എന്ന പരമാധികാരരാഷ്ട്രം പിറവിയെടുത്തു.

പ്രകൃതിവിഭവങ്ങൾ ഇല്ലാതിരുന്നിട്ടും അതിവേഗത്തിൽ സിംഗപ്പൂർ ഏഷ്യയിലെ സമ്പന്നരാജ്യമായി. പുറംവ്യാപാരം, ഇലക്ട്രോണിക്സ് എന്നിവയിലൂടെ സാമ്പത്തികശക്തിയായി വളർന്നു. നിരവധി അന്താരാഷ്‌ട്ര സംഘടനകളിൽ അംഗമാണ് സിംഗപ്പൂർ. ഇന്തോനേഷ്യ, മലഷ്യ, ഫിലിപൈൻസ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾക്കൊപ്പം ASEANന്റെ സ്ഥാപകാംഗമായി.

സിംഗപ്പൂർ ഡോളർ
Code         : SGD
Symbol     : $
Subunit     : 1/ 100 Cents
Note          : $  2, 5, 10, 100, 1000
Coins         : C 5, 10, 20, 50
                      1$
1 SGD        : 46.63 INR

സിംഗപ്പൂർ ഡോളറിന്റെ ചരിത്രം
1845 മുതൽ 1939 വരെ Straits Dollar ആയിരുന്നു കറൻസി. 1939 മുതൽ 1953 വരെ മലയൻ ഡോളർഉം 1953 മുതൽ 1965 വരെ മലയ ആൻഡ്‌ ബ്രിട്ടീഷ് ബോർണിയോ ഡോളർഉം ആയിരുന്നു കറൻസി. സ്വാതന്ത്ര്യാനന്തരം 1967ൽ Board of Commissioners of Currency, Singapore സ്ഥാപിതമാവുകയും നിലവിലുള്ള സിംഗപ്പൂർ ഡോളർ കറൻസികളും നാണയങ്ങളും പുറത്തിറക്കുകയും ചെയ്തു. 2003 മാർച്ച്‌ 31ന് Board of Commissioners of Currency, Singaporeനെ Monetary Authority of Singapore(MAS)ൽ ലയിപ്പിച്ചു. ഇപ്പോൾ MAS ആണ് ഡോളർ പുറത്തിറക്കുന്നത്.