02/05/2017

01-05-2017- Stories On Money- അബ്രഹാം ലിങ്കൺ





ഇന്നത്തെ പഠനം
അവതരണം
Ameer Kollam
വിഷയം
Stories On Money
ലക്കം
31



അബ്രഹാം ലിങ്കൺ


അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മഹാനായ പ്രസിഡന്റ്. രാജ്യത്തെ പൈശാചികമായ അടിമ സമ്പ്രദായത്തിന് അറുതി വരുത്തിയതിനാലാണ് അദ്ദേഹം ഈ വിശേഷണത്തിന് അർഹനായത്. പക്ഷേ  ഈ വിപ്ലവാത്മക നടപടിക്ക് അദ്ദേഹം കൊടുക്കേണ്ടി വന്ന വില കനത്തതായിരുന്നു... സ്വന്തം ജീവന്‍.


ജനനം-1809

1828- അടിമകളെ വിൽക്കുന്ന ഒരു ലേലം കാണുന്നു

1832- രാഷ്ട്രീയത്തിലേക്ക്.

1837- അഭിഭാഷകനായി.

1856- റിപ്പബ്ളിക്കൻ പാർട്ടിയിൽ.

1860- അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം.

1861- പ്രസിഡന്റ്റ് ആയി.

1862- അടിമ വിമോചന വിളംബരം.

1865- ആഭ്യന്തര യുദ്ധത്തിൽ ജയം, വീണ്ടും പ്രസിഡന്റ്റായി, മരണം.

1865 ഏപ്രിൽ 14 വെള്ളിയാഴ്ച്ച വാഷിങ്ടൺ, ഡി.സി.യിലെ ഫോർഡ്സ് തിയറ്ററിൽ വെച്ച്  ജോൺ വിൽക്കിസ് ബൂത്ത് എന്നയാളുടെ വെടിയേറ്റാണ്‌ ലിങ്കൺ മരണമടഞ്ഞത്. അമേരിക്കൻ ചരിത്രത്തിൽ, വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റും പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡന്റുമാണ് അബ്രഹാം ലിങ്കൺ.

ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ്റും ലിങ്കൺ ആയിരുന്നു. 



No comments:

Post a Comment