ഇന്നത്തെ പഠനം
|
|
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി പരിചയം
|
ലക്കം
|
36 |
എത്യോപ്യൻ (അബ്‌സീനിയൻ) കറൻസി
ചരിത്രം:
18 -19 നൂറ്റാണ്ടുകളിൽ എത്യോപ്യയുടെ കറൻസിയായിരുന്നു Maria Teresa Taler (ഇതിനെ ബിർ എന്നും വിളിച്ചിരുന്നു). 1780 വരെ ആസ്ട്രിയ, ഹംഗറി, ക്രൊയേഷ്യ, ബൊഹീമിയ, മാന്റുവ, തുടങ്ങി ഹാബ്സ് ബർഗ് ഭരണപ്രദേശങ്ങളുടെ ഏക വനിതാഭരണാധികാരിയായിരുന്ന മറിയ തെരേസയുടെ പേരാണ് ഈ കറൻസിക്ക് നൽകിയത്.
1855-ൽ ടെയ്‌ലർ(Taler) എത്യോപ്യയുടെ ഔദ്യോഗിക നാണയമായി. എങ്കിലും വിദേശ വിനിമയങ്ങൾക്ക് ഇതിന്റെ കൂടെ ഇന്ത്യൻ രൂപയും മെക്സിക്കൻ ഡോളറും ഉപയോഗിച്ചിരുന്നു.
1893-ൽ Talari ( Thaler, Birr, dollar എന്നീ പേരുകളിലും അറിയപ്പെട്ടു) എത്യോപ്യയുടെ കറൻസിയായി (1 Talari = 1 Maria Teresa Taler).
1905-ൽ മെനലിക് ചക്രവർത്തി Bank of Abyssinia രൂപീകരിച്ചു. 1906-ൽ ആണ് ഇത് പ്രവർത്തനം ആരംഭിച്ചത്. 1931-ൽ Haile Selassie ചക്രവർത്തി രാജ്യത്തിന്റെ പേര് അബ്സീനിയ എന്നതിന് പകരം എത്യോപ്പ്യ എന്നാക്കുകയും Bank of Abyssinia യുടെ പേര് Bank of Ethiopia എന്ന് മാറ്റുകയും ചെയ്തു. ഇക്കാരണത്താൽ 1931-ന് മുൻപുള്ള എല്ലാ കറൻസികളെയും അബ്‌സീനിയൻ ബിർ( Abyssinian Birr) എന്നും 1931-ന് ശേഷമുള്ള കറൻസികളെ എത്യോപ്പ്യൻ ബിർ( Ethiopian Birr) എന്നും അറിയപ്പെട്ടു.
1930-കളിൽ രാജ്യത്ത് Birr -ഉം Talari -യും ആയിരുന്നു വിനിമയത്തിലുണ്ടായിരുന്നത്. 1936 മുതൽ 1941 വരെ ഇറ്റലിയുടെ അധിനിവേശത്തിന് കീഴിലായി രുന്നു എത്യോപ്യ . മാത്രമല്ല ഇക്കാലയളവിൽ എത്യോപ്യൻ ബാങ്ക് നോട്ടുകൾ പിൻവലിക്കപ്പെടുകയും Italian Lira വിനിമയത്തിൽ വരികയും ചെയ്തു.
1945-ൽ Birr വീണ്ടും വിനിമയത്തിൽ വന്നു. 1976 വരെ എത്യോപ്യൻ കറൻസികളിൽ Birr എന്നതിന്റെ ഇംഗ്ലീഷ് പരിഭാഷയായി dollar എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ 1976-നു ശേഷം ഇംഗ്ലീഷ് ഉൾപ്പെടെ എല്ലാ ഭാഷകളിലും ഔദ്യോഗികമായി Birr എന്ന പേര് തന്നെ ഉപയോഗിക്കപ്പെട്ടു.
No comments:
Post a Comment