09/05/2017

04-05-2017- ഗാന്ധിസ്റ്റാമ്പുകൾ- ഉപ്പ് സത്യാഗ്രഹം

ഇന്നത്തെ പഠനം
അവതരണം
Ummer Farook - Calicut
വിഷയം
മഹാത്മാ ഗാന്ധിസ്റ്റാമ്പുകൾ
ലക്കം
35


Salt Satyagraha
(ഉപ്പ് സത്യാഗ്രഹം)




ബ്രിട്ടീഷ് ഇന്ത്യയിൽ  ഉപ്പ് നിർമ്മാണത്തിന്  നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച്  മഹാത്മാ  ഗാന്ധിയുടെ നേതൃത്വത്തിൽ 1930 മാർച്ച് 12ന് -ന്‌ ആരംഭിച്ച അക്രമ രഹിത സത്യാഗ്രഹമാണ് ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്.  മഹാത്മാ  ഗാന്ധിയുടെ നേതൃത്വത്തിൽ ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ്‌ ഇതാരംഭിച്ചത്.

ഉപ്പ്  സത്യാഗ്രഹം ബ്രിട്ടീഷ് ഉപ്പ് കുത്തകകൾക്ക് നേരെ അഹിംസാത്മകമായ പ്രതിഷേധമായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ശക്തി പകർന്നുകൊണ്ട് ലോകവ്യാപകമായ ശ്രദ്ധ നേടിയെടുക്കുകയും, രാജ്യവ്യാപകമായ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു ഉപ്പ് സത്യാഗ്രഹം.

കടൽവെള്ളം വറ്റിച്ച് ഉപ്പുണ്ടാക്കിയാണ് മഹാത്മജി സത്യാഗ്രഹം നടത്തിയത്. ഈ വേളയിൽ മഹാത്മജി പറഞ്ഞ ഒരു വാചകമായിരുന്നു ... ഞാൻ ഉദ്ദേശിച്ചത് എനിക്ക് ലഭിക്കും, അല്ലെങ്കിൽ എന്റെ മൃതദേഹം കടലിൽ ഒഴുകും.

INDIA 1980 ൽ  ഉപ്പ് സത്യഗ്രഹത്തിന്റെ 50th Anniversary ക്ക്   (1930 - 1980) പുറത്തിറക്കിയ ഗാന്ധിജിയുടെ Se-tenant Stamp ചിത്രത്തിൽ കാണാം

No comments:

Post a Comment