ഇന്നത്തെ പഠനം
|
|
അവതരണം
|
Jayakiran
|
വിഷയം
|
പണത്തിലെ വ്യക്തികൾ
|
ലക്കം
|
1 |
ആൽബർട്ട് ഐൻസ്റ്റീൻ
ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ ഭൗതിക ശാസ്ത്രജ്ഞനാണ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി ഇദ്ദേഹം പരക്കെ അംഗീകരിക്കപ്പെടുന്നു.
ഇദ്ദേഹത്തിന്റെ ദ്രവ്യവും - ഊർജ്ജവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള സമവാക്യമായ E = mc2 (ഇത് ലോകത്തിലെ ഏറ്റവും പ്രശസ്തമായ സമവാക്യമായി കണക്കാക്കപ്പെടുന്നു) പ്രസിദ്ധമാണ്. ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനം ഈ സമവാക്യമാണ്. ഇതുപയോഗിച്ചാണ് ആറ്റം ബോംബ് രൂപകല്പന ചെയ്തത്.
അനേകം ഗവേഷണപ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധം ചെയ്തു. അതിലെ വിപ്ലവകരമായ ചില ആശയങ്ങൾ ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കി. അതിലൊരു പ്രബന്ധം പ്രശസ്തമായ ‘ആപേക്ഷികതാ സിദ്ധാന്തം’ ആയിരുന്നു (Theory of Relativity).അത്യന്തം സങ്കീർണ്ണമായിരുന്ന ഈ സിദ്ധാന്തം അന്ന് ലോകത്തിലെ നാലു ശാസ്ത്രജ്ഞന്മാർക്കേ മനസ്സിലായിരുന്നുള്ളുവെന്ന് പറയപ്പെടുന്നു. ഇത് അദ്ദേഹത്തെ ഒരു മഹാ ശാസ്ത്രകാരനാക്കിമാറ്റി. 1921-ൽ അദ്ദേഹം നോബൽ സമ്മാനത്തിനർഹനായി. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെക്കുറിച്ചുള്ള പഠനമാണ് ഐൻസ്റ്റൈനെ നോബൽ സമ്മാനാർഹനാക്കിയത്.
1933ൽ ഹിറ്റ്‌ലറുടെ ക്രൂരതകൾ മൂലം അദ്ദേഹം യൂറോപ്പ് വിട്ടു.സ്നേഹശീലനും സൗമ്യനുമായിരുന്ന അദ്ദേഹം യുദ്ധവിരോധിയായിരുന്നു.
ആഫ്രിക്കൻ രാജ്യമായ ടോഗോ ഐൻസ്റ്റീൻനെ ആദരിച്ചു കൊണ്ടിറക്കിയ വെള്ളി നാണയം.
No comments:
Post a Comment