ഇന്നത്തെ പഠനം
|
|
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി പരിചയം
|
ലക്കം
|
37 |
GERMAN CURRENCY 1945 to 2002 (After the World War II)
1945 വരെ നീണ്ടു നിന്ന രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനി പരാജയപ്പെടുകയും രണ്ടായി വിഭജിക്കപ്പെടുകയും (West Germany & East Germany) ചെയ്തു. ആ സമയത്തു വിനിമയത്തിലുണ്ടായിരുന്ന Reichsmark -ഉം German Allied Militar Mark(AMC) -ഉം 1948 വരെ രണ്ടു ജർമനിയിലും വിനിമയത്തിൽ തുടർന്നു.
1948-ൽ West Germany -യിലും East Germany -യിലും Reichsmark -നു പകരമായി Deutsche Mark നിലവിൽ വന്നു.
West Germany - യിൽ 600 Reichsmark = 60 Deutsche Mark എന്ന തോതിൽ ജനങ്ങൾ പുതിയ കറൻസി (Deutsche Mark) മാറ്റിയെടുത്തു. 1990 വരെ Deutsche Mark West Germany- യിൽ വിനിമയത്തിൽ തുടർന്നു.
East Germany - യിൽ 10 Reichsmark = 1 Deutsche Mark എന്ന നിരക്കിലാണ് ജനങ്ങൾ പുതിയ കറൻസി (Deutsche Mark) മാറ്റിയെടുത്തത്. എന്നാൽ 1964-ൽ Deutsche Mark എന്ന പേര് ഔദ്യോഗികമായി Mark der Deutschen Notenbank (MDN) എന്നാക്കി മാറ്റി. 1967 -ൽ ഈ പേര് വീണ്ടും മാറ്റി Mark der Deutschen Demokratischen Republik (Mark der DDR) അഥവാ Mark of the German Democratic Republic (GDR) എന്നാക്കി.
ഈ മൂന്ന് പേരുകളെയും പൊതുവായി Mark അല്ലെങ്കിൽ East German Mark എന്നറിയപ്പെട്ടു. 1990 വരെ ഇവ വിനിമയത്തിൽ തുടർന്നു.
1990 ഒക്ടോബർ -3 ന് ഇരു ജർമനികളും ഒന്നായി (Unified Germany). West Germany -യിൽ വിനിമയത്തിലുണ്ടായിരുന്ന Deutsche Mark ജർമനിയുടെ (Unified Germany) ഔദ്യോഗിക കറൻസിയായി. 2002-ൽ Euro നിലവിൽ വരുന്നത് വരെ Deutsche Mark വിനിമയത്തിൽ തുടർന്നു.
No comments:
Post a Comment