ഇന്നത്തെ പഠനം
|
|
അവതരണം
|
Ameer Kollam
|
വിഷയം
|
Stories On Money
|
ലക്കം
|
33
|
ഓട്ടോ ലിലിയെന്താൾ ( Otto Lilienthal)
ആദ്യ കാല വ്യോമയാന ശാസ്ത്രകാരൻ , ഗ്ലൈഡർ നിർമാതാവ്
ജനനം-1848 ജർമ്മനി
മരണം- 1896
വിമാനം കണ്ടുപിടിച്ച റൈറ്റ് സഹോദരന്‍മാരെക്കുറിച്ച് നാം അനേകം കേട്ടിട്ടുണ്ട് എന്നാല്‍ റൈറ്റ് സഹോദരന്‍മാർക്ക് വിമാനം നിർമിക്കാൻ ഏറെ പ്രചോദനംനൽകിയ.....
ഗ്ലൈഡറുകളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന.....
പറക്കും മനുഷ്യന്‍ എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന മറ്റൊരു സാഹസികനായ മനുഷ്യനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ....
ജർമൻ സ്വദേശിയായ ഓട്ടോ ലിലിയെന്താൾ ആയിരുന്നു ആ സാഹസികനായ പറക്കും മനുഷ്യന്‍
പക്ഷികളുടെ ചിറകുകളുടെ ആകൃതിയിൽ അനേകം ഗവേഷണങ്ങൾ നടത്തുകയും അവയുടെ മാത്രകയിൽ നിന്നും നിരവധി ഗ്ലൈഡറുകൾ നിർമിക്കുകയും പറത്തുകയും ചെയ്തു ഇദ്ദേഹം. 1896 ൽ സ്വന്തമായി നിർമിച്ച ഒരു ഗ്ലൈഡർ പറത്തുന്നതിനിടെ ശക്തമായ കാറ്റില്‍ ഗ്ലൈഡർ അപകടത്തെ തുടര്‍ന്ന് ഇദ്ദേഹം മരണമടഞ്ഞു. .
പിൽക്കാലത്ത് ഇദ്ദേഹത്തിന്റെ ഗ്ലൈഡർ നിർമ്മാണ കഥകളാണ് റൈറ്റ് സഹോദരന്മാർക്ക് വിമാന നിർമ്മാണത്തിന് പ്രചോദനമായത്.
ഓട്ടോ ലിലിയെന്താളിന്റ്റെ 125 -ആം ജൻമ വാര്‍ഷികത്തോടനുബദ്ധിച്ച് 1973 ജർമ്മനി പുറത്തിറക്കിയ 5 DDR MARK നാണയവും.
ഒപ്പം പറക്കും മനുഷ്യന്റ്റെ യഥാര്‍ത്ഥ 100 ൽ അധികം ഫോട്ടോകള്‍ ചേര്‍ത്ത് ഒരു ജർമ്മൻ ഗവേഷകന്‍ നിർമിച്ച 2 മിനിറ്റ് വീഡിയോയും കൂടി..
No comments:
Post a Comment