31/05/2017

30-05-2017- പണത്തിലെ വ്യക്തികൾ- റോബർട്ട്‌ ദി ബ്രൂസ്


ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
3


റോബർട്ട്‌ ദി ബ്രൂസ് എന്ന രാജാവും പിന്നെ ഒരു ചിലന്തിയും
  
സ്ഥിരോത്സാഹത്തിലൂടെ വിജയം പ്രാപിക്കുന്ന വിദ്യ റോബര്‍ട്ട് ബ്രൂസ് എന്ന രാജവിനെ പഠിപ്പിച്ചത് അല്ലെങ്കില്‍ രാജാവിനു പ്രചോദനം നല്‍കിയത് ഒരു എട്ടുകാലി (ചിലന്തി) ആണ്.
            
അവസരങ്ങള്‍ ഉള്ളപ്പോള്‍, ജയിക്കുമെന്ന ആശക്ക് വഴിയുള്ളപ്പോള്‍ അത് എത്ര ചെറുതായാലും പരിശ്രമം വിടരുതെന്ന് ഈ ജീവി തന്റെ പ്രവര്‍ത്തിയിലൂടെ രാജാവിനു കാണിച്ചുകൊടുത്തു. യുദ്ധത്തില്‍ തോറ്റ് ക്ഷീണിതനായി ഒറ്റക്ക് ഒരു ജീര്‍ണ്ണിച്ച കുടിലില്‍ കഴിയേണ്ടി വന്ന രാജാവിന്റെ മുന്നില്‍ ഒരു ചിലന്തി അതിന്റെ വല കെട്ടുകയായിരുന്നു. ഒരു തൂണില്‍ നിന്നും മറ്റെ തൂണിലേക്ക് തന്റെ വല വലിച്ചുകെട്ടാന്‍ ശ്രമിച്ച് ആറു തവണ അത് പരാജയപ്പെട്ടു. ഇനിയും അത് വിജയിക്കുകയില്ലെന്ന് ധരിച്ച രാജാവിനെ വിസ്മയപ്പെടുത്തികൊണ്ട് ഏഴാം തവണ അത് വിജയം വരിച്ചു. രാജാവ് വീണ്ടുകിട്ടിയ വീര്യത്തോടെ എഴുന്നേറ്റ് തന്റെ നാട്ടില്‍ ചെന്ന് തുടര്‍ച്ചയായി എട്ടു വര്‍ഷം യുദ്ധം ചെയ്ത് വിജയശ്രീലാളിതനായി. ശരിക്കും നടന്ന ഈ സംഭവം ഇന്നും  കുട്ടികൾക്ക്  പഠിക്കുവാനുണ്ട് സിലബസ്സിൽ.           റോബർട്ട്‌ ദി ബ്രൂസ് രാജാവ്‌ (വർഷം 1274-1329 വരെ)  സ്കോട്ലൻഡിലെ ദേശീയ നായകനാണ്.
റോബർട്ട്‌ ദി ബ്രൂസ് രാജാവിനെയും,വലതു വശത്ത് അദേഹത്തിന് വീര്യം പകർന്നു  കൊടുത്ത ചിലന്തിയെയും, കെട്ടിയ വലയും കാണാം. സ്കോട്ലൻഡ് ഇവരെ  ആദരിച്ചിറക്കിയ 20 പൗണ്ട് ബാങ്ക് നോട്ട്.


No comments:

Post a Comment