02/05/2017

28-04-2017- വിദേശ കറൻസി പരിചയം- തായ്‌ലൻഡ്



ഇന്നത്തെ പഠനം
അവതരണം
ജൻസൺ പൗവത്ത് തോമസ്
വിഷയം
വിദേശ കറൻസി - നാണയ പരിചയം
ലക്കം
44


തായ്‌ലൻഡ് (Thailand)

തെക്ക് കിഴക്കൻ ഏഷ്യയിലെ സമ്പന്നമായ ഒരു രാഷ്‌ട്രം. ലോകത്തിലെ പ്രബല സാമ്പത്തികശക്തിയാണ്.  ബീച്ചുകളാലും പ്രൗഢമായ കൊട്ടാരങ്ങളാലും ക്ഷേത്രങ്ങളാലും സമൃദ്ധം.  വ്യവസായം, കൃഷി, വിനോദസഞ്ചാരം ഇവയാണ് സാമ്പത്തികസ്രോതസ്സുകൾ.

സയാം (Siam) എന്നായിരുന്നു പഴയപേര്.1932ൽ തായ്‌ലൻഡ്  എന്ന പേര് സ്വീകരിച്ചു. 1932 ജൂൺ 6 മുതൽ നിയന്ത്രിത രാജവാഴ്ചയാണ്. തായ്‌ലൻഡ് ഒരു കോളനി രാജ്യമായിരുന്നില്ല. മ്യാൻമാർ, ലാവോസ്, കംബോഡിയ, മലേഷ്യ ഇവയാണ് അയൽരാജ്യങ്ങൾ.

തലസ്ഥാനം ബാങ്കോക്ക്. ഇതുതന്നെയാണ് ഏറ്റവും വലിയ നഗരവും. ബുദ്ധമതം ആണ് പ്രധാനമതം; തായ് അംഗീകൃതഭാഷയും. ബാത്ത് (Baht) ആണ് കറൻസി. സെൻട്രൽ ബാങ്ക് ഓഫ് തായ്‌ലൻഡ് ആണ് കേന്ദ്രബാങ്ക്.

ബാത്ത്
Sub unit         : സതങ് (Satang)
1 ബാത്ത്        : 100 സതങ് 
കോഡ്            : THB
1 THB             : 1.86 INR
നാണയങ്ങൾ
സതങ്           : 1, 2, 5,10, 25, 50
ബാത്ത്          : 1, 2, 5,10
കറൻസി         : 20, 50, 100
                           500, 1000
ചിത്രം
നാണയം         : 5 ബാത്ത് (1980)
കറൻസി         : 100 ബാത്ത്  




No comments:

Post a Comment