ഇന്നത്തെ പഠനം
|
|
അവതരണം
|
ജൻസൺ
പൗവത്ത് തോമസ്
|
വിഷയം
|
വിദേശ കറൻസി
- നാണയ പരിചയം
|
ലക്കം
|
43
|
ഏഷ്യയുടെ തെക്ക് കിഴക്കൻ ഭാഗത്തുള്ള ഭൂപ്രദേശത്തെയാണ് ഇന്തോചൈന എന്ന നാമം സൂചിപ്പിക്കുന്നത്. ഇന്ത്യയുടേയും ചൈനയുടെയും സാംസ്കാരിക സ്വാധീനം ഉള്ളതിനാലാണ് ഈ ഭൂവിഭാഗത്തിന് ഇന്തോചൈന എന്ന പേര് വന്നത്. ഇന്ത്യക്ക് കിഴക്കും ചൈനക്ക് തെക്കും സ്ഥിതിചെയ്യുന്ന ആധുനിക മ്യാൻമാർ, തായ്‌ലൻഡ്, ലാവോസ്, കംബോഡിയ, വിയറ്റ്നാം, മലേഷ്യൻ ഉപദ്വീപ് എന്നീ പ്രദേശങ്ങൾ ചേർന്നതാണ് ഇന്തോചൈന. പിൽക്കാലത്ത് ഇന്നത്തെ വിയറ്റ്നാം, കമ്പോഡിയ, ലാവോസ് എന്നിവ ഉൾപ്പെട്ട ഫ്രഞ്ച് കോളനി പ്രദേശത്തെ ഇന്തോചൈന എന്ന് വിളിച്ചു. 1945 സെപ്റ്റംബർ 2ന് ഉത്തരവിയറ്റ്‌നാം, 1953 ഒക്ടോബർ 22ന് ലാവോസ്, 1953 നവംബർ 9ന് കംബോഡിയ, 1954 ജൂൺ 21ന് ദക്ഷിണവിയറ്റ്‌നാം ഇവ ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടി. സെയ്‌ഗോൺ (Saigon 1887-1902), ഹാനോയ് (Hannoi 1902-1945), സെയ്‌ഗോൺ (Saigon 1945-1954) ഇവയായിരുന്നു തലസ്ഥാനനഗരങ്ങൾ. പിയാസ്റ്റർ (Piastre) ആയിരുന്നു കറൻസി. പിയാസ്റ്റർ എന്ന പദം സ്പാനിഷ് ഭാഷയിൽ നിന്നും രൂപപ്പെട്ടതാണ്.
പിയാസ്റ്റർ
സിംബൽ : P
1 P : 100 സെന്റ്
നോട്ടുകൾ : 10, 20,50
സെൻറ്
1, 5, 10, 20,
50, 100, 200,
500 P
നാണയം : 1/4, 1/2, 1, 5,
10, 20, 50 സെന്റ്
1P
കേന്ദ്രബാങ്ക് : Banque de
L'Indochine
ചിത്രം
കറൻസി : 1 P (1932-36)
നാണയം : 1 സെന്റ് (1920)
No comments:
Post a Comment