23/05/2017

11-05-2017- ഗാന്ധിസ്റ്റാമ്പുകൾ- Route-map of Dandhi March



ഇന്നത്തെ പഠനം
അവതരണം
Ummer Farook - Calicut
വിഷയം
മഹാത്മാ ഗാന്ധിസ്റ്റാമ്പുകൾ
ലക്കം
36



Route-map of Dandhi March
(ദണ്ഡി മാർച്ചിന്റെ റൂട്ട്-മാപ്പ്)



1930 മാർച്ച് 12 ന് ഗാന്ധിജിയും 78 സന്നദ്ധപ്രവർത്തകരും, സബർമതി ആശ്രമത്തിൽ നിന്നും 241 മൈൽ അകലെയുള്ള ദണ്ഡി എന്ന തീരപ്രദേശത്തേക്ക് കാൽനടയായി യാത്രയാരംഭിച്ചു. യാത്ര കടന്നുപോകുന്ന ഇടങ്ങളിൽ നിന്നെല്ലാം ധാരാളം സംഭാവനകൾ ലഭിച്ചിരുന്നു. കൂടാതെ ധാരാളം സന്നദ്ധപ്രവർത്തകരും ജാഥയിൽ ചേരാനായി എത്തി. ചിലയിടങ്ങളിൽ ജാഥക്ക് കിലോമിറ്ററോളം നീളമുണ്ടായിരുന്നു. 


ലോകമെമ്പാടുമുള്ള പത്രങ്ങളിൽ ധാരാളം വാർത്തകൾ ഈ ജാഥയെക്കുറിച്ചു ഇടതോരാതെ വന്നിരുന്നു.  ന്യൂയോർക്ക് ടൈംസ് എല്ലാ ദിവസവും ജാഥയെക്കുറിച്ചെഴുതി. 


കയ്യൂക്കിനെതിരേയുള്ള ഈ സമരത്തിൽ എനിക്ക് ലോകത്തിന്റെ അനുകമ്പ ആവശ്യമുണ്ടെന്ന് ഗാന്ധി യാത്രക്കിടെ പറയുകയുണ്ടായി. 1930 ഏപ്രിൽ 5 ന് ജാഥ ദണ്ഡി കടപ്പുറത്തെത്തിച്ചേർന്നു. 


ഇതുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ ഞാൻ കുലുക്കും എന്ന് ഒരു കൈനിറയെ ചെളി കലർന്ന മണ്ണ് കൈയ്യിലെടുത്തുകൊണ്ട് പിറ്റേദിവസം ഗാന്ധി പറയുകയുണ്ടായി.

INDIA 2005 ൽ  ദണ്ഡി യാത്രയുടെ 75th Anniversary ക്ക്   പുറത്തിറക്കിയ Miniature Sheet ൽ ദണ്ഡി യാത്ര കടന്നു പോയ പ്രധാന സ്‌ഥലങ്ങളുടെ പേരും route map ഉം ചിത്രത്തിൽ കാണാം.

No comments:

Post a Comment