28/05/2017

27-05-2017- കറൻസി പരിചയം- അഫ്ഗാൻ കറൻസി (Part-2)



ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം



അഫ്ഗാൻ കറൻസി (അഫ്‌ഗാനി - Afghani)


Continuation... (Part-2)

അഫ്‌ഗാനിസ്ഥാന്റെ കറൻസിയാണ് Afghani . 1925-ലാണ് ആദ്യത്തെ Afghani കറൻസി  പുറത്തിറങ്ങിയത്. 2001 -ൽ താലിബാൻ ഭരണം അവസാനിക്കുകയും 2002 -ൽ പുതിയ അഫ്ഘാൻ കറൻസി(Afghani)  പുറത്തിറങ്ങുകയും ചെയ്തു.

2002  മുതൽ....

2002 ഒക്ടോബർ 7-നും 2003 ജനുവരി 2-നും ഇടയിൽ പുതിയ അഫ്‌ഗാനി പുറത്തിറങ്ങി. 1, 2, 5, 10, 20, 50, 100, 500, 1000 എന്നീ denomination - കളിലാണ് ഇവ പുറത്തിറങ്ങിയത്. രണ്ടു വ്യത്യസ്ത നിരക്കുകളിലാണ്  പഴയ അഫ്‌ഗാനി കറൻസികളെ ജനങ്ങൾ പുതിയ അഫ്‌ഗാനിയിലേക്ക് മാറ്റിയത്. പ്രസിഡണ്ട് ബുർഹാനുദീൻ റബ്ബാനിയുടെ ഗവണ്മെന്റ് ഇഷ്യൂ ചെയ്ത നോട്ടുകൾ 1000 Afghani = 1 New Afghani എന്ന നിരക്കിലാണ് Replace ചെയ്തത്.  എന്നാൽ അബ്ദുൾ റഷീദ് ദോസ്തം ഇഷ്യൂ ചെയ്ത നോട്ടുകൾ 2000 Afghani = 1 New Afghani എന്ന നിരക്കിലും  Replace ചെയ്യപ്പെട്ടു . 43 new Afghani = 1 US dollar എന്നതായിരുന്നു അന്താരാഷ്ട്ര വിനിമയ നിരക്ക്. 2005-ൽ 1, 2, 5  അഫ്‌ഘാനി നോട്ടുകൾ നാണയത്തിലേക്ക് മാറി. 2004-ലും 2008- ലും വിവിധ  denomination - ലുമുള്ള നോട്ടുകളിലെ സുരക്ഷാ സംവിധാനങ്ങൾ  കൂടുതൽ മെച്ചപ്പെടുത്തി. 

End



No comments:

Post a Comment