28/05/2017

20-05-2017- കറൻസി പരിചയം- അഫ്ഗാൻ കറൻസി (Part-1)



ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം



അഫ്ഗാൻ കറൻസി (അഫ്ഗാനി- Afghani)


Part - 1



1925 മുതൽ 2002  വരെ...

അഫ്‌ഗാനിസ്ഥാന്റെ കറൻസിയാണ് Afghani.

1925-ലാണ് ആദ്യത്തെ Afghani കറൻസി  പുറത്തിറങ്ങിയത്. 1 Afghani = 100 Pul (A historical Russian currency), 1 Afghani = 1.06 Rupee എന്നിവയായിരുന്നു  Afghani നാണയങ്ങളുടെ വിനിമയ നിരക്കുകൾ. അഫ്‌ഗാനിസ്ഥാന്റെ അന്നത്തെ വിദേശ വിനിമയ നിരക്കുകൾ നിർണ്ണയിച്ചിരുന്നത് വിപണിയിലെ നിയമവിരുദ്ധശക്തികളായിരുന്നു.  എന്നാൽ ഒന്നാം ലോകമഹായുദ്ധകാലത്ത് ഒരേ സമയം രണ്ടു തരത്തിലുള്ള വിനിമയ നിരക്കുകൾ  വിപണിയിൽ  ഉണ്ടായ ഒരു  സാഹചര്യം രൂപപ്പെട്ടു.  അതായത്  ഓരോ സമയത്തും ഉണ്ടാകുന്ന വിപണി വ്യതിയാനങ്ങളെ ഏകീകരിച്ചു അതിർത്തി കടന്നുള്ള വ്യാപാരങ്ങളെ ക്രമീകരിക്കുവാൻ വേണ്ടി അഫ്‌ഗാനിസ്ഥാന്റെ സെൻട്രൽ ബാങ്ക് ഒരു നിശ്ചിത വിനിമയ നിരക്ക് ഔദ്യോഗികമായി നിശ്ചയിച്ചു. അതേ സമയം തന്നെ വിപണിയിലെ നിയമവിരുദ്ധശക്തികൾ കണക്കാക്കുന്ന  വിനിമയ നിരക്കും നിലനിന്നു.

1980-കളിലും ആഭ്യന്തര യുദ്ധ കാലത്തും ഈ ഔദ്യോഗിക വിനിമയ നിരക്കും വിപണിയിൽ ഉള്ള നിരക്കും തമ്മിലുള്ള അന്തരം വലിയ തോതിൽ വർദ്ധിച്ചു.  പിന്നീട് യുദ്ധ പ്രഭുക്കന്മാരും രാഷ്ട്രീയ സംഘടനകളും ചില വിദേശ ശക്തികളും കള്ള നോട്ടടിക്കാരും യാതൊരു വ്യവസ്ഥയും ക്രമവും ഇല്ലാതെ  സ്വന്തമായി കറൻസികൾ അച്ചടിക്കുവാൻ തുടങ്ങി.

ഒടുവിൽ 1996-ൽ താലിബാൻ അഫ്‌ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്തു. 1992 മുതൽ 1996-ൽ കാബൂളിൽ താലിബാൻ ആധിപത്യം സ്ഥാപിക്കുന്നതുവരെ അഫ്ഗാനിസ്ഥാന്റെ പ്രസിഡണ്ടായിരിക്കുകയും പിന്നീട് താലിബാൻ ഭരണകാലത്ത് അവർക്കെതിരെ പോരാടിയ വടക്കൻ സൈനികസഖ്യത്തിന്റെ രാഷ്ട്രീയനേതാവുമായിരുന്ന  ബുർഹാനുദ്ദീൻ റബ്ബാനിക്ക് റഷ്യൻ പ്രിന്റിങ് സ്ഥാപനം വീണ്ടും Afghani കറൻസികൾ പ്രിന്റു ചെയ്തു അയച്ചു കൊടുത്തു. ഇക്കാരണത്താൽ 1996  ഡിസംബറിൽ താലിബാനിന്റെ സെൻട്രൽ ബാങ്ക് ചെയർമാൻ ആയ ഇഹ്സാനുള്ള ഇഹ്‌സാൻ വിപണിയിലുണ്ടായിരുന്ന ഒട്ടു മിക്ക കറൻസികളും പിൻവലിച്ചതായി(മൂല്യരഹിതമായി) പ്രഖ്യാപിക്കുകയും (ഏകദേശം 100 Trillion Afghani)  റഷ്യൻ പ്രിന്റിങ് സ്ഥാപനവുമായുള്ള(1992  മുതൽ അന്ന് വരെ Afghan കറൻസികൾ അച്ചടിച്ചിരുന്ന പ്രസ്സ്) കരാർ റദ്ദ് ചെയ്യുകയും ചെയ്തു. ആ സമയത്ത് 21000 Afghani = 1 US dollar എന്നതായിരുന്നു  വിനിമയ നിരക്ക്.

2001 -ൽ താലിബാൻ ഭരണം അവസാക്കുകയും 2002 -ൽ പുതിയ അഫ്ഘാൻ കറൻസി(Afghani)  പുറത്തിറങ്ങുകയും ചെയ്തു.

To be continued...




No comments:

Post a Comment