28/05/2017

26-05-2017- വിദേശ കറൻസി പരിചയം- Singapore



ഇന്നത്തെ പഠനം
അവതരണം
ജൻസൺ പൗവത്ത് തോമസ്
വിഷയം
വിദേശ കറൻസി - നാണയ പരിചയം
ലക്കം
48


സിംഗപ്പൂർ (Singapore)


തെക്ക് കിഴക്ക് ഏഷ്യയിലെ ഒരു ദ്വീപ്‌ രാഷ്‌ട്രം. ഇന്തോനേഷ്യ, മലേഷ്യ ഇവയാണ് അയൽരാജ്യങ്ങൾ. തലസ്ഥാനം സിംഗപ്പൂർ. സിംഹനഗരം എന്ന അപരനാമത്തിലും സിംഗപ്പൂർ അറിയപ്പെടുന്നു. ഇംഗ്ലീഷ്, മന്ദാരിൻ, മലായ്, തമിഴ് എന്നിവയാണ് ഭാഷകൾ. ബുദ്ധമതം പ്രധാനമതം.


എ ഡി രണ്ടാം നൂറ്റാണ്ടുമുതൽ തദ്ദേശീയ രാജവംശങ്ങളുടെ കീഴിലായിരുന്നു സിംഗപ്പൂർ. 1819ൽ ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി (EEIC)യുടെ വ്യാപാരകേന്ദ്രം എന്ന നിലയിൽ Stanford Raffles ആണ് സിംഗപ്പൂർ സ്ഥാപിച്ചത്. EEIC യുടെ തകർച്ചയ്ക്ക് ശേഷം സിംഗപ്പൂരിനെ ബ്രിട്ടീഷ് ഇന്ത്യയുടെ അധികാരപരിധിയിൽ കൊണ്ടുവരികയും 1826ൽ Straits Settlements ഭാഗമാക്കുകയും ചെയ്തു. രണ്ടാംലോകമഹായുദ്ധത്തിൽ ജപ്പാൻ സിംഗപ്പൂർ കീഴടക്കി.
1963ൽ  ബ്രിട്ടീഷ് അധീനപ്രദേശങ്ങൾ  മലേഷ്യ എന്ന പേരിൽ ഒരു ഫെഡറേഷൻ ആവുകയും സ്വാതന്ത്ര്യം നേടുകയും ചെയ്തു. എന്നാൽ ആശയപരമായ അനൈക്യത്തെ തുടർന്ന് 1965 ആഗസ്റ്റ് 9ന് സിംഗപ്പൂർ എന്ന പരമാധികാരരാഷ്ട്രം പിറവിയെടുത്തു.

പ്രകൃതിവിഭവങ്ങൾ ഇല്ലാതിരുന്നിട്ടും അതിവേഗത്തിൽ സിംഗപ്പൂർ ഏഷ്യയിലെ സമ്പന്നരാജ്യമായി. പുറംവ്യാപാരം, ഇലക്ട്രോണിക്സ് എന്നിവയിലൂടെ സാമ്പത്തികശക്തിയായി വളർന്നു. നിരവധി അന്താരാഷ്‌ട്ര സംഘടനകളിൽ അംഗമാണ് സിംഗപ്പൂർ. ഇന്തോനേഷ്യ, മലഷ്യ, ഫിലിപൈൻസ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾക്കൊപ്പം ASEANന്റെ സ്ഥാപകാംഗമായി.

സിംഗപ്പൂർ ഡോളർ
Code         : SGD
Symbol     : $
Subunit     : 1/ 100 Cents
Note          : $  2, 5, 10, 100, 1000
Coins         : C 5, 10, 20, 50
                      1$
1 SGD        : 46.63 INR

സിംഗപ്പൂർ ഡോളറിന്റെ ചരിത്രം
1845 മുതൽ 1939 വരെ Straits Dollar ആയിരുന്നു കറൻസി. 1939 മുതൽ 1953 വരെ മലയൻ ഡോളർഉം 1953 മുതൽ 1965 വരെ മലയ ആൻഡ്‌ ബ്രിട്ടീഷ് ബോർണിയോ ഡോളർഉം ആയിരുന്നു കറൻസി. സ്വാതന്ത്ര്യാനന്തരം 1967ൽ Board of Commissioners of Currency, Singapore സ്ഥാപിതമാവുകയും നിലവിലുള്ള സിംഗപ്പൂർ ഡോളർ കറൻസികളും നാണയങ്ങളും പുറത്തിറക്കുകയും ചെയ്തു. 2003 മാർച്ച്‌ 31ന് Board of Commissioners of Currency, Singaporeനെ Monetary Authority of Singapore(MAS)ൽ ലയിപ്പിച്ചു. ഇപ്പോൾ MAS ആണ് ഡോളർ പുറത്തിറക്കുന്നത്. 






No comments:

Post a Comment