28/05/2017

23-05-2017- പണത്തിലെ വ്യക്തികൾ- വിൽഹെം റോൺട്ജൻ



ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
2


വിൽഹെം റോൺട്ജൻ - എക്സ്റേയുടെ പിതാവ്

ഒരു ശാസ്ത്രജ്ഞന്‍ തന്റെ കണ്ടുപിടിത്തമുപയോഗിച്ച് കൈയുടെചിത്രമെടുത്തപ്പോള്‍ ആളുകള്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞത്  "ചെകുത്താന്റെ വിദ്യ "  എന്നാണ്. കാരണമെന്തെന്നല്ലേ? കൈപ്പത്തിയിലെ എല്ലുകള്‍ മാത്രമേ ചിത്രത്തിലുണ്ടായിരുന്നുള്ളൂ. എക്‌സ്റേ എന്ന അദൃശ്യരശ്മികളെ ശാസ്ത്രത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ വില്‍ഹെം കോണ്‍റാഡ് റോണ്‍ട്ജന്‍ എന്ന മഹാനായ ശാസ്ത്രജ്ഞന് കഴിഞ്ഞു.

എക്‌സ്‌റേ കണ്ടുപിടിത്തം:
1895 നവംബര്‍ 8 : വുര്‍ത്‌സ്‌ബെര്‍ഗ് സര്‍വകലാശാലയിലെ ഭൗതികശാസ്ത്ര മേധാവിയായി റോണ്‍ട്ജന്‍ സേവനമനുഷ്ഠിക്കുന്ന കാലം. കാഥോഡ് രശ്മികളെപ്പറ്റി ഗവേഷണം നടത്തുന്നു. പെട്ടെന്നാണ് ഒരു അപൂര്‍വപ്രകാശം പരന്നത്. ആ പ്രകാശം സ്‌ക്രീനില്‍ പതിയുന്നു. ആ പ്രകാശദിശയിലേക്ക് റോണ്‍ട്ജന്‍ തന്റെ കൈ ഉയര്‍ത്തിക്കാട്ടി. പക്ഷേ, പതിഞ്ഞത് കൈപ്പത്തിക്കു പകരം കൈയിലെ അസ്ഥിയുടെ നിഴലായിരുന്നു- ഒരു പ്രേതചിത്രം.                                                                          ആ       രശ്മികള്‍ക്ക് റോണ്‍ട്ജന്‍ അജ്ഞാതരശ്മികള്‍ എന്ന അര്‍ഥത്തില്‍ ഒരു പേരു നല്‍കി-  "എക്‌സ്‌റേ രശ്മികള്‍  ".            പദാര്‍ഥങ്ങളെ തുളച്ചു കടന്നുപോവാനുളള അതിന്റെ കഴിവ് വൈദ്യശാസ്ത്രരംഗത്ത് വലിയൊരു വിപ്ലവം സൃഷ്ടിച്ചു.   മനുഷ്യരുടെ ആന്തരികാവയവങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹത്തിന് മനസ്സിലായി. 

എക്‌സ്‌റേയുടെ കണ്ടുപിടിത്തം റോണ്‍ട്ജന് വലിയ ബഹുമതികള്‍ നേടിക്കൊടുത്തു. 1901ല്‍ ഭൗതികശാസ്ത്രത്തിലുള്ള ആദ്യ നൊബേല്‍ സമ്മാനം അദ്ദേഹത്തെ തേടിയെത്തി.  ശാസ്ത്രനേട്ടങ്ങള്‍ മാനവരാശിയുടെ നന്മയ്ക്കുവേണ്ടിയാവണമെന്നും ശാസ്ത്രനേട്ടങ്ങളുടെ ഗുണഫലങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാവണമെന്നുമുള്ള പക്ഷക്കാരനായിരുന്നു റോണ്‍ട്ജന്‍. രാജകീയ സമ്മാനങ്ങള്‍ മാത്രമല്ല, പേറ്റന്റിലൂടെ ലഭിക്കാവുന്ന വന്‍ സാമ്പത്തിക ലാഭവും അദ്ദേഹം ഉപേക്ഷിച്ചു. താന്‍ കണ്ടെത്തിയ അദ്ഭുത രശ്മികള്‍ക്ക് റോണ്‍ട്ജന്റെ പേര് നല്‍കാമെന്നു പലരും നിര്‍ബന്ധിച്ചിട്ടും അതിനും അദ്ദേഹം തയ്യാറായില്ല. ആ കിരണങ്ങള്‍ എക്‌സ്‌റേ എന്നുതന്നെ ഇപ്പോഴും അറിയപ്പെടുന്നു. പേരും പ്രശസ്തിയും പണവുമൊന്നും ആ നിസ്വാര്‍ഥനായ ശാസ്ത്രജ്ഞനെ സ്വാധീനിച്ചതേയില്ല. നൊബേല്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ ആ തുക മുഴുവന്‍ അദ്ദേഹം വുര്‍ത്‌സ്‌ബെര്‍ഗ് സര്‍വകലാശാലയ്ക്ക് സമ്മാനിച്ചു.

 റോണ്‍ട്ജന്റെ അന്ത്യദിനങ്ങള്‍ ദാരിദ്ര്യത്തിലും പരാധീനതകള്‍ക്കും നടുവിലായിരുന്നു. താന്‍ സൃഷ്ടിച്ച കണ്ടുപിടിത്തത്തിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി അദ്ദേഹം അറിഞ്ഞതുമില്ല. അതിനാല്‍ എക്‌സ്-റേ രശ്മികള്‍ മൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങളും മറ്റു കഷ്ടതകളും റോണ്‍ട്ജന് അനുഭവിക്കേണ്ടിവന്നു അതു വഴി മരണവും.

റോൺട്ജനെ ആദരിച്ചുകൊണ്ട് ജർമ്മനി ഇറക്കിയ പത്ത് മാർക്ക്‌ വെള്ളി നാണയം.

No comments:

Post a Comment