09/05/2017

05-05-2017- വിദേശ കറൻസി പരിചയം- അർജന്റീന



ഇന്നത്തെ പഠനം
അവതരണം
ജൻസൺ പൗവത്ത് തോമസ്
വിഷയം
വിദേശ കറൻസി - നാണയ പരിചയം
ലക്കം
45


അർജന്റീന (Argentina)


തെക്കേ അമേരിക്കയിൽ ആന്റിസ് പർവതത്തിനും ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു രാഷ്ട്രം. പാരാഗ്വേ, ബൊളീവിയ, ബ്രസിൽ, ഉറുഗ്വേ, ചിലി ഇവയാണ് അയൽരാജ്യങ്ങൾ. ലോകത്തിലെ എട്ടാമത്തെ വലിയ രാജ്യം. 23 പ്രവിശ്യകളും ബ്യുണസ് അയേഴ്‌സ് (Buenos Aires) എന്ന സ്വയംഭരണ സ്ഥാപനവും ചേർന്നതാണ് അർജന്റീന.

സ്പാനിഷ് കോളനി ആയിരുന്നു. ജൂലൈ 2, 1816 ൽ സ്വാതന്ത്ര്യം നേടി. അർജന്റീന എന്ന വാക്കിന്റെ അർത്ഥം വെള്ളിയുടെ നാട് എന്നാണ്. വെള്ളിയുടെ സാധ്യതകൾ യൂറോപ്യൻ കുടിയേറ്റം ത്വരിതപ്പെടുത്തുകയും ഇത് അർജന്റീനയെ സാംസ്കാരികവും സാമ്പത്തികവുമായ പരിവർത്തനത്തിന് വിധേയമാക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളില് അർജന്റീന ലോകത്തിലെ ഏഴാമത്തെ സാമ്പത്തികശക്തിയായി വളർന്നു. 1930 ന് ശേഷം രാഷ്‌ട്രീയഅസ്ഥിരതയും അതുമൂലമുണ്ടായ സാമ്പത്തികപ്രതിസന്ധിയും അർജന്റീനയുടെ സമ്പദ്ഘടന വികസ്വരമാക്കി. എന്നിരുന്നാലും ഇരുപതാംനൂറ്റാണ്ടിന്റെ പകുതി വരെ ലോകത്തിലെ 15 സാമ്പത്തികശക്തികളിൽ ഒന്നായിരുന്നു അർജന്റീന. കാർഷിക വ്യാവസായിക സേവന മേഖലകളാണ് സമ്പദ്ഘടനയ്ക്ക് ആധാരം.

ബ്യുണസ് അയേഴ്‌സ് (Buenos Aires) ആണ് തലസ്ഥാനം.

അസ്ഥിരമായ സമ്പദ്ഘടന നിരവധി തവണ കറൻസി മാറ്റത്തിന് കാരണമായി. അവ
Peso before 1826
Peso fuerte 1826 - 1881
Peso Moneda Corriente
                          1826 - 1881
Gold & Silver Pesos 1881- 1970
Peso Modena Nacional 1881 - 1970
Peso Ley 1970 - 1983
Peso Argentina 1983 - 1985
Austral 1985 - 1992
Peso 1992 continuing
ഇവയാണ്.

പെസോ മൊദേന നാഷണൽ
5 നവംബർ, 1881 മുതൽ 1 ജനുവരി, 1970 വരെ അർജന്റീനയിൽ ഉപയോഗിച്ചിരുന്ന കറൻസി ആണിത്.

Subunit         : Centavo
Code             : ARM
Symbol         : m$n
1 ARM           : 100 Centavos
Notes
Centavos      : 50
Peso              : 1, 5, 10, 100, 500,
                          1000, 5000, 10000
Coin
Centavo        : 1, 2, 5, 10, 20, 50
Peso              : 1, 5,10, 25
കേന്ദ്രബാങ്ക്   : Banco Central
                          de la Republica
                           Argentina
ചിത്രം           
Currency        : 1000 Peso (1966)
Coin                : 10 Centavos(1951)







No comments:

Post a Comment