ഇന്നത്തെ പഠനം
|
|
അവതരണം
|
ജൻസൺ
പൗവത്ത് തോമസ്
|
വിഷയം
|
വിദേശ കറൻസി
- നാണയ പരിചയം
|
ലക്കം
|
47 |
ബൾഗേറിയ (Bulgaria)
തെക്ക് കിഴക്കൻ യൂറോപ്പിൽ ബ്ലാക്ക് സീയുടെ തീരത്തുള്ള ഒരു ബാൾക്കൻ രാജ്യം. മനോഹരമായ ഡാന്യൂബ് നദി, ബാൾക്കൻ പർവതങ്ങൾ, ജൈവവൈവിധ്യം ഇവ ബൾഗേറിയയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ആണ്. റൊമാനിയ, സെർബിയ, മാസിഡോണിയ, ഗ്രീസ്, തുർക്കി ഇവയാണ് അയൽരാജ്യങ്ങൾ. ഔദ്യോഗികഭാഷ ബൾഗേറിയൻ. സോഫിയ ആണ് തലസ്ഥാനം.
ബൾഗേറിയയുടെ ചരിത്രം ചരിത്രാതീതകാലം മുതൽ ആരംഭിക്കുന്നു. പ്രാചീനകാലത്ത് ഉണ്ടായിരുന്ന നിരവധി ഗോത്രങ്ങൾ 1861ൽ ഏകീകരിച്ച് ആദ്യബൾഗേറിയൻ സാമ്രാജ്യം സ്ഥാപിച്ചു. മധ്യകാലഘട്ടം (1185 - 1396) ആയപ്പോഴേക്കും സ്ളാവ് വംശജർ ബാൾക്കൺ പ്രദേശങ്ങളിൽ ആധിപത്യം നേടുകയും ഈ പ്രദേശങ്ങൾ അവരുടെ പ്രധാനകേന്ദ്രമാവുകയും ചെയ്തു. ഇതാണ് രണ്ടാം ബൾഗേറിയൻ സാമ്രാജ്യം.1396ൽ ഓട്ടോമൻ സാമ്രാജ്യം ബഗേറിയ കീഴടക്കി. 1877 - 78ലെ Russo - Turkish War, മൂന്നാം ബൾഗേറിയൻ സ്റ്റേറ്റ്ന്റെ രൂപീകരണത്തിന് കാരണമായി. രണ്ടാംലോകമഹായുദ്ധത്തിന് ശേഷം 1946ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഏകകക്ഷി സമ്പ്രദായം നിലവിൽ വന്നു. USSRന്റെ നേതൃത്വത്തിലുള്ള Eastern Blockൽ ബൾഗേറിയയും അംഗമായി. 1989ൽ ഏകകക്ഷി സമ്പ്രദായം അവസാനിക്കുകയും ബഹുപാർട്ടി സമ്പ്രദായം വരികയും ചെയ്തു. ഇത് ജനാധിപത്യത്തിലേക്കും കമ്പോളസമ്പദ്‌വ്യവസ്ഥയിലേക്കും ബൾഗേറിയയെ നയിച്ചു.
ലെവ് (Lev) ആണ് ബൾഗേറിയയിലെ കറൻസി. 1881ൽ ലെവ് നിലവിൽ വന്നു. ഒരു ഫ്രഞ്ച് ഫ്രാങ്കിന് തുല്യമായിരുന്നു ഒരു ലെവ്. 1952ൽ നിലവിലുള്ള ലെവ് മാറ്റി പുതിയ ലെവ് വന്നു. 1951 വർഷം വെച്ച് 1952ൽ ആദ്യനാണയവും കറൻസിയും പുറത്തിറക്കി. 1963ൽ മൂന്നാമത്തെ നാണയപരിഷ്കരണം നടന്നു. 1992ൽ കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിനുശേഷം പുതിയനാണയവ്യവസ്ഥ നിലവിൽ വന്നു.
100 സ്റ്റോറ്റിൻക (Stotinka)_ ചേർന്നതാണ് ഒരു ലെവ്. ബൾഗേറിയൻ നാഷണൽ ബാങ്ക് ആണ് കേന്ദ്രബാങ്ക്.
Code : BGN
1 BGN : 36.79 INR
ചിത്രം
കറൻസി : 5 ലെവ (1951)
നാണയം : 10 ലെവ (1992)
No comments:
Post a Comment