01/05/2017

15-04-2017- കറൻസി പരിചയം- Types of Notes (Part-1)



ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
33



നോട്ടുകളുടെ തരം തിരിവ്



ബാങ്ക് നോട്ടുകൾ അവയുടെ രൂപത്തെ അടിസ്ഥാനമാക്കി ചില മാനദണ്ഡങ്ങൾക്കനുസരിച്ചു പല തരത്തിൽ തരം തിരിക്കാവുന്നതാണ്.

UNC (Uncirculated) - ദൃഡമായതും വെടിപ്പുള്ളതും കോണുകൾ കൂർത്ത് ചതുരാകൃതിയിലുള്ളതും, ചുരുട്ടിയതിന്റെയോ മടക്കിയതിന്റെയോ പാടുകൾ ഇല്ലാത്തതും, നിസ്സാരമായ ഒരു സ്പർശം പോലും കാണപ്പെടാത്ത, സ്വാഭാവികമായ ശോഭ(തിളക്കം) യോടെ വിദഗ്ധമായി  സൂക്ഷിച്ചു വച്ച നോട്ടുകൾ. 

AU (About Uncirculated) -
ഫലത്തിൽ എല്ലാ ഗുണമേന്മയും ഉള്ള നോട്ടുകൾ ആണെങ്കിലും നിസ്സാരമായ ചില പരിക്കുകൾ  ഇവയിൽ കാണപ്പെടുന്നു. UNC പോലെ കോണുകൾ കൂർത്ത് ചതുരാകൃതിയിലുള്ളവയും വെടിപ്പുള്ളതും സ്വാഭാവികമായ ശോഭ(തിളക്കം) നഷ്ടപ്പെടാത്തതും ആയിരിക്കും. എന്നാൽ ഏതെങ്കിലും ഒരു കോണിലോ മധ്യഭാഗത്തോ മടക്കിയതിന്റെ (വര പോലെ കാണപ്പെടുന്നവയല്ല) വളരെ ചെറിയ ഒരു അടയാളം കാണപ്പെട്ടേക്കാം.(ഇവ രണ്ടും ഒരേ നോട്ടിൽ ഒന്നിച്ചു കാണപ്പെടില്ല).

XF or EF (Extremely fine) - വളരെ ആകർഷകമായ നോട്ടുകൾ ആണെങ്കിലും നിസ്സാരമായ ചില പരിക്കുകൾ  ഇവയിൽ കാണപ്പെടുന്നു. വെടിപ്പുള്ളതും സ്വാഭാവികമായ ശോഭ(തിളക്കം) ഉള്ളവയും ആയിരിക്കും. പരമാവധി മൂന്ന് നിസ്സാരമായ മടക്കുകളോ അല്ലെങ്കിൽ ഒരു വ്യക്തമായ വരപോലെയുള്ള മടക്കോ ഉണ്ടാകും. കോണുകളിൽ കൂർപ്പ്  നഷ്ടപ്പെട്ട് വളരെ ചെറിയ രൂപത്തിൽ വൃത്താകൃതി  കൈവന്നിരിക്കും. നോട്ടുകൾ വരപോലെ മടക്കിയ ഭാഗത്തെ ഇരുഅഗ്രങ്ങളിലും വളരെ ചെറുതായി കീറിയിട്ടുണ്ടാകാം.

VF (Very Fine) - ആകർഷകമായ നോട്ടുകൾ ആണെങ്കിലും ചില പരിക്കുകളും തേയ്മാനങ്ങളും(കീറലുകളോ മറ്റോ) കൂടുതലായി  കാണപ്പെടുന്നു.  പേപ്പർ താരതമ്യേനെ ദൃഢമായതായിരിക്കും. ലംബമായും തിരശ്ചീനമായും ധാരാളം മടക്കുകൾ കാണപ്പെടാം.ചെറിയ തോതിൽ അഴുക്ക് കാണപ്പെടുകയോ ചെറുതായി നിറം മങ്ങുകയോ ചെയ്തേക്കാം. കോണുകൾ പൂർണ്ണമായ വൃത്താകൃതി ആയിട്ടില്ലെങ്കിലും  വക്കുകളിലും കോണുകളിലും  ചെറിയ പിന്നലുകൾ ഉണ്ടായേക്കാം.

(To be contd..)

No comments:

Post a Comment