ഇന്നത്തെ പഠനം
|
|
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി പരിചയം
|
ലക്കം
|
35
|
എറിത്രിയൻ കറൻസി
1997 വരെ എറിത്രിയയിൽ Ethopian birr ആയിരുന്നു Legal tender. എറിത്രിയയിലെ ഒരു പട്ടണമായ Nakfa (നക്‌ഫ) യുടെ പേര് നൽകികൊണ്ട് 1997 നവംബർ 8-ന് Ethopian birr -ന് പകരം Nakfa എറിത്രിയയുടെ ദേശീയ കറൻസിയായി നിലവിൽ വന്നു. എറിത്രിയയുടെ തലസ്ഥാനമായ അസ്‌മാറയിൽ സ്ഥിതി ചെയ്യുന്ന Bank of Eritria (Central Bank) ആണ് Nakfa ഇഷ്യൂ ചെയ്യുന്നത്. 1, 5, 10, 50, 100 എന്നീ denomination-കളിൽ Nakfa പുറത്തിറങ്ങുന്നു.
അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരനായ Clarence Holbert എന്ന വ്യക്തിയാണ് നിലവിലുള്ള ബാങ്ക് നോട്ടുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്. ജർമ്മനിയിലെ Giesecke & Devrient (G&D) എന്ന കമ്പനിയാണ് ഇവ പ്രിന്റ് ചെയ്യുന്നത്. നോട്ടിന്റെ മുൻവശത്ത് എറിത്രിയയിലെ വ്യത്യസ്ത ഗോത്രങ്ങളിലെ ജനവിഭാഗങ്ങളെയും പിൻവശത്ത് രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സാധാരണ കാഴ്ചകളെയും ചിത്രീകരിച്ചിരിക്കുന്നു. അതേ സമയം, നാണയങ്ങളിൽ എറിത്രിയയിൽ സാധാരണ കണ്ടു വരുന്ന പക്ഷി-മൃഗാദികളുടെ ചിത്രങ്ങളാണ് നൽകിയിട്ടുള്ളത്.
2015 നവംബർ 18 -നും ഡിസംബർ 31-നും ഇടയിൽ Bank of Eritria എല്ലാ denomination-കളിലുള്ള നോട്ടുകളും Replace ചെയ്യാനാരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുക , അനൗദ്യോഗികമായ വിദേശ നാണയ വിനിമയം ഇല്ലാതാക്കുക, വ്യാജ കറൻസികൾ പിടികൂടുക, മനുഷ്യ കടത്ത് തടയുക, നികുതി വെട്ടിപ്പ് തടയുക എന്നിവയായിരുന്നു കറൻസി മാറ്റത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. 2016 ജനുവരി 1-ന് പഴയ Nakfa ബാങ്ക് നോട്ടുകൾ പൂർണ്ണമായും പിൻവലിച്ചു. വളരെ രഹസ്യമായിട്ടായിരുന്നു ഇവ തീരുമാനിക്കപ്പെട്ടത്. തന്മൂലം വൻതോതിൽ പൂഴ്ത്തിവെക്കപ്പെട്ട പഴയ നോട്ടുകൾ ഒറ്റദിവസം കൊണ്ട് വെറും കടലാസു കഷ്ണങ്ങളായി മാറി.(മൂല്യം നഷ്ടപെട്ടു).
No comments:
Post a Comment